ഗള്‍ഫിലായിരുന്നപ്പോള്‍ സമ്പാദിച്ച സ്വത്തുക്കളെല്ലാം ഭാര്യ കൈവശപ്പെടുത്തിയതായിട്ടാണ് ബന്ധുക്കൾ പറയുന്നത്.
ചെങ്ങന്നൂർ: ഭർത്താവിന്റെ കുത്തേറ്റ് ഭാര്യക്ക് ഗുരുതര പരിക്ക്. മുളക്കുഴ കാരയ്ക്കാട് കളത്തിലേത്ത് പടിഞ്ഞാറേതിൽ വീട്ടിൽ കെ. ജി. ജയന്തിക്കാണ് (48) പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി 10 മണിയോടെ ജയന്തിയുടെ കാരയ്ക്കാട്ടുള്ള വീട്ടിലായിരുന്നു സംഭവം. നെഞ്ചത്തും വയറ്റിലും കുത്തേറ്റ ജയന്തിയെ കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി.
ജയന്തി ഭർത്താവുമായി പിണങ്ങി മക്കളോടൊപ്പം മാസങ്ങളായി കാരയ്ക്കാട്ടുള്ള സ്വന്തം വീട്ടിലാണ് താമസം. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് മുളക്കുഴ പെരിങ്ങാല പൂതംകുന്ന് വീട്ടിൽ പി. എൻ. പ്രസന്നനെ (58) ചെങ്ങന്നൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രസന്നനെതിരെ ചെങ്ങന്നൂർ കോടതിയിൽ പോക്സോ കേസ് നിലവിലുണ്ട്. 2
5 വർഷമായി വിദേശത്തായിരുന്ന പ്രസന്നൻ കഴിഞ്ഞ ഒന്നര വർഷമായി നാട്ടിലുണ്ട്. ഗള്‍ഫിലായിരുന്നപ്പോള്‍ സമ്പാദിച്ച സ്വത്തുക്കളെല്ലാം ഭാര്യ കൈവശപ്പെടുത്തിയതായിട്ടാണ് ബന്ധുക്കൾ പറയുന്നത്. ഭാര്യയുടെ പരാതിയെ തുടർന്ന് പ്രസന്നന്റെ സ്വത്തുക്കളെല്ലാം കോടതി അറ്റാച്ച് ചെയ്തതിനെ തുടർന്നുണ്ടായ വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്നും ഇയാൾക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുത്തെന്നും സി. ഐ ജോസ് മാത്യു പറഞ്ഞു.
വീടിന്‍റെ ദോഷം മാറാന്‍ സ്വര്‍ണ്ണക്കുരിശ്; തട്ടിയത് 21 പവന്‍ സ്വര്‍ണ്ണം
കോട്ടയം: ഏറ്റുമാനൂരില്‍ വീടിന് ദോഷം മാറാൻ സ്വർണക്കുരിശ് നിർമിക്കണമെന്ന് പറഞ്ഞ് വീട്ടമ്മയിൽ നിന്ന് ഇരുപത്തി ഒന്ന് പവൻ സ്വർണം തട്ടിയെടുത്തെന്ന് കേസ്. കേസിൽ രണ്ട് സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട പള്ളിക്കൽ സ്വദേശിനി ദേവി (35), കൊല്ലം കലയപുരം സ്വദേശിനി സുമതി (45) എന്നിവരാണ് അറസ്റ്റിലായത്. അതിരമ്പുഴ സ്വദേശിനിയായ വീട്ടമ്മയെയാണ് ഇരുവരും കബളിപ്പിച്ചത്. കിടങ്ങൂർ അമ്മാവൻപടി ഭാഗത്ത് ഫ്ലാറ്റ് വാടകക്കെടുത്ത് താമസിച്ച് വരികയായിരുന്നു ദേവിയും, സുമതിയും. കത്തിയും, വാക്കത്തിയും വീടുകൾ തോറും കയറി വില്പന നടത്തിയായിരുന്നു ഉപജീവനം. ഇതിനിടയിലാണ് അതിരമ്പുഴ സ്വദേശിനിയായ വീട്ടമ്മയെ പരിചയപ്പെട്ടത്.
വീടിന് ദോഷമുണ്ടെന്നും ഇത് മാറണമെങ്കില്‍ സ്വർണ്ണം കൊണ്ട് കുരിശ് പണിതാൽ മതി എന്നും ഇരുവരും വീട്ടമ്മയെ പറഞ്ഞ് വിശ്വസിപ്പിച്ചു. തുടർന്ന് ഇവരുടെ കയ്യിൽ നിന്നും പലപ്പോഴായി 21 പവൻ സ്വർണം കൈക്കലാക്കുകയായിരുന്നു. വീട്ടമ്മയ്ക്ക് സംശയം തോന്നിയതിനെ തുടർന്ന് പൊലീസിൽ പരാതി നല്‍കി. ദേവിയും സുമതിയും സമാന രീതിയിൽ മറ്റാരെയെങ്കിലും കബളിപ്പിച്ചിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
