കൊല്ലം: വർക്കലയിൽ യുവതിയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമിച്ച കേസിൽ ഭർത്താവ് പിടിയിൽ. പുതുശ്ശേരിമുക്ക് സ്വദേശിയായ പ്രവീണിനെയാണ് വർക്കല പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് മദ്യപിച്ചെത്തിയ ഇയാൾ ഭാര്യ സജിതയെ കൊലപ്പെടുത്താൻ ശ്രമിച്ചത്.

കടുത്ത മദ്യപാനിയായ ഇയാൾ നിരന്തരം യുവതിക്ക് നേരെ വധഭീഷണി മുഴക്കിയിരുന്നു. കൊലപാതകശ്രമത്തിനിടെ ഇയാളുടെ രണ്ട് കൈകൾക്കും പൊള്ളലേറ്റിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മെഡിക്കൽ കോളേജ് ഐസിയുവിൽ അത്യാസന്നനിലയിൽ കഴിയുന്ന യുവതിയുടെ മരണം മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.