Asianet News MalayalamAsianet News Malayalam

ടെക്കി യുവതിയെ ഭര്‍ത്താവ് കൊന്ന് സ്യൂട്‌കേസിലാക്കി കത്തിച്ചു, മരണകാരണം കൊവിഡെന്ന് ബന്ധുക്കളെ വിശ്വസിപ്പിച്ചു

ഭുവനേശ്വരി കൊവിഡ് ഡെല്‍റ്റ വകഭേദം വന്ന് മരിച്ചതാണെന്നും മൃതദേഹം ആശുപത്രിയില്‍ അടക്കിയെന്നും ഇയാള്‍ ബന്ധുക്കളോട് പറഞ്ഞിരുന്നു. ബന്ധുക്കള്‍ ആശുപത്രി കേന്ദീകരിച്ച് നടത്തിയ അന്വേഷണത്തില്‍ മൃതദേഹം കണ്ടെത്താനായില്ല. കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ഭുവനേശ്വരി ഏറെ നാളായി വീട്ടിലിരുന്നാണ് ജോലി ചെയ്തിരുന്നത്.
 

Hyderabad Techie Murdered By Husband, Body Dumped In A Suitcase
Author
Hyderabad, First Published Jun 29, 2021, 5:57 PM IST

ഹൈദരാബാദ്: ടെക്കി യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തി മൃതദേഹം സ്യൂട്‌കേസിലാക്കി പെട്രോളൊഴിച്ച് കത്തിച്ചു. ടിസിഎസില്‍ ജോലി ചെയ്യുന്ന 27കാരിയായ ഭുവനേശ്വരിയാണ് കൊല്ലപ്പെട്ടത്. ദമ്പതികള്‍ക്ക് ഒന്നര വയസ്സ് പ്രായമുള്ള കുട്ടിയുണ്ട്. ആന്ധ്രയിലെ തിരുപ്പതിയിലാണ് ദാരുണസംഭവം. ഭുവനേശ്വരിയുടെ മൃതദേഹത്തിന്റെ 90 ശതമാനവും കത്തിക്കരിഞ്ഞ നിലയിലാണ്. 

ഭുവനേശ്വരിയെ കാണാനില്ലെന്ന് ഭര്‍ത്താവ് ശ്രീകാന്ത് റെഡ്ഡി തന്നെയാണ് പൊലീസില്‍ പരാതി നല്‍കിയത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ സ്യൂട്‌കേസിലാക്കിയ നിലയില്‍ മൃതദേഹം കണ്ടെത്തി. പരിശോധനയില്‍ അത് ഭുവനേശ്വരിയുടേതാണെന്ന് ഉറപ്പിച്ചു. ഭുവനേശ്വരി കൊല്ലപ്പെട്ടതാണെന്ന് പൊലീസ് വ്യക്തമാക്കി. കൊലപാതകത്തിന് പിന്നില്‍ ഭര്‍ത്താവ് ശ്രീകാന്ത് റെഡ്ഡി തന്നെയാണെന്ന് ഉറപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. റിലയന്‍സ് മാര്‍ട്ടില്‍ നിന്ന് വലിയ പെട്ടി വാങ്ങി ശ്രീകാന്ത് പൊകുന്നതും പെട്ടിയും താങ്ങി കുഞ്ഞിനെയുമെടുത്ത് തിരിച്ചുവരുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. 

ഭുവനേശ്വരി കൊവിഡ് ഡെല്‍റ്റ വകഭേദം വന്ന് മരിച്ചതാണെന്നും മൃതദേഹം ആശുപത്രിയില്‍ അടക്കിയെന്നും ഇയാള്‍ ബന്ധുക്കളോട് പറഞ്ഞിരുന്നു. ബന്ധുക്കള്‍ ആശുപത്രി കേന്ദീകരിച്ച് നടത്തിയ അന്വേഷണത്തില്‍ മൃതദേഹം കണ്ടെത്താനായില്ല. കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ഭുവനേശ്വരി ഏറെ നാളായി വീട്ടിലിരുന്നാണ് ജോലി ചെയ്തിരുന്നത്. ഭര്‍ത്താവ് വിദ്യാഭ്യാസ എന്‍ജിനീയറായും ജോലി നോക്കുന്നു. കുടുംബവഴക്കാണ് കൊലപാതകത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

Follow Us:
Download App:
  • android
  • ios