കല്ലുവാതുക്കലിൽ നവജാത ശിശുവിനെ കരിയില കൂനയിൽ ഉപേക്ഷിച്ചു കൊന്ന രേഷ്മ തന്നെയും കബളിപ്പിക്കുകയായിരുന്നെന്ന് ഭർത്താവ്. 

കൊല്ലം: കല്ലുവാതുക്കലിൽ നവജാത ശിശുവിനെ കരിയില കൂനയിൽ ഉപേക്ഷിച്ചു കൊന്ന രേഷ്മ തന്നെയും കബളിപ്പിക്കുകയായിരുന്നെന്ന് ഭർത്താവ്. രേഷ്മ ഗർഭിണിയായിരുന്ന കാര്യവും പ്രസവിച്ച കാര്യവും തനിക്ക് അറിയുമായിരുന്നില്ലെന്നും വിഷ്ണു പറഞ്ഞു. കുഞ്ഞിനെ കൊല്ലാൻ രേഷ്മയെ പ്രേരിപ്പിച്ച ഫെയ്സ് ബുക്ക് കാമുകൻ ഇപ്പോഴും അജ്ഞാതനായി തുടരുകയാണ്.

ഭാര്യ തന്നെ പൊട്ടനാക്കുകയായിരുന്നെന്ന് വിഷ്ണു പറയുന്നു. രേഷ്മ ഗർഭം ധരിച്ചതിനെ കുറിച്ചോ പ്രസവിച്ചതിനെ കുറിച്ചോ താൻ അറിഞ്ഞിരുന്നില്ല. സംശയങ്ങൾക്ക് ഇട നൽകാതെയാണ് രേഷ്മ പെരുമാറിയിരുന്നത്. ഫേസ്ബുക്ക് ചാറ്റിന്റെ പേരിൽ രേഷ്മയുമായി വഴക്കുണ്ടായിട്ടുണ്ടെന്നും വിഷ്ണു വെളിപ്പെടുത്തി.

കാമുകൻ്റെ പേര് അനന്തു എന്നാണെന്ന് രേഷ്മ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. പക്ഷേ ഈ പേരിലുള്ള പ്രൊഫൈൽ കണ്ടെത്താൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിട്ടില്ല. ഫേസ്ബുക്ക് അധികൃതരുടെ സഹായം തേടിയിട്ടുണ്ടെങ്കിലും മറുപടി ഇനിയും കിട്ടിയിട്ടില്ല. ഇതിനിടെ ആറ്റിൽ ചാടിൽ മരിച്ച യുവതികളിൽ ഒരാൾക്ക് രേഷ്മയുടെ ഫേസ്ബുക്ക് പാസ് വേർഡ് അറിയാമായിരുന്നെന്ന സൂചനയും പൊലീസിന് കിട്ടി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona