Asianet News MalayalamAsianet News Malayalam

20 രൂപയുടെ പേരില്‍ അടിപിടി; ഇഡ്ഡലി വില്‍പനക്കാരന് ദാരുണാന്ത്യം

വെള്ളിയാഴ്ച രാവിലെയാണ് സംഭവം നടന്നത്. മിര റോഡില്‍ ഇഡ്ഡലി വില്‍പന നടത്തുന്നയാളാണ് വീരേന്ദ്ര യാദവ്. കടയില്‍ ഭക്ഷണം കഴിക്കാനെത്തിയ മൂന്ന് പേര്‍ ഇരുപത് രൂപയുടെ പേരില്‍ വീരേന്ദ്ര യാദവുമായി തര്‍ക്കത്തിലാവുകയായിരുന്നുവെന്നാണ് പൊലീസ് വിശദീകരിക്കുന്നത്

idli seller killed by customers after argument came over 20 rupees
Author
Mumbai, First Published Feb 6, 2021, 3:40 PM IST

മുംബൈ: താനെയില്‍ ഇരുപത് രൂപയുടെ പേരില്‍ അടിപിടി നടന്നതിനെ തുടര്‍ന്ന് വഴിയോരത്ത് ഇഡ്ഡലി വില്‍പന നടത്തുന്ന യുവാവിന് ദാരുണാന്ത്യം. താനെ സ്വദേശി വീരേന്ദ്ര യാദവ് എന്ന ഇരുപത്തിയാറുകാരനാണ് മരിച്ചത്.

വെള്ളിയാഴ്ച രാവിലെയാണ് സംഭവം നടന്നത്. മിര റോഡില്‍ ഇഡ്ഡലി വില്‍പന നടത്തുന്നയാളാണ് വീരേന്ദ്ര യാദവ്. കടയില്‍ ഭക്ഷണം കഴിക്കാനെത്തിയ മൂന്ന് പേര്‍ ഇരുപത് രൂപയുടെ പേരില്‍ വീരേന്ദ്ര യാദവുമായി തര്‍ക്കത്തിലാവുകയായിരുന്നുവെന്നാണ് പൊലീസ് വിശദീകരിക്കുന്നത്.

തുടര്‍ന്ന് തര്‍ക്കം കയ്യേറ്റത്തിലേക്കെത്തുകയും മൂവര്‍ സംഘം വീരേന്ദ്ര യാദവിനെ മര്‍ദ്ദിച്ച് റോഡിലേക്ക് തള്ളിയിടുകയുമായിരുന്നു. ഇതിനിടെ തലയ്ക്ക് പരിക്കേറ്റ യുവാവ് ബോധരഹിതനായി. പ്രതികള്‍ ഉടന്‍ തന്നെ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. 

രക്തം വാര്‍ന്നൊഴുകിയ നിലയില്‍ കണ്ടെത്തിയ വീരേന്ദ്ര യാദവിനെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അടുത്ത് തന്നെയുള്ള തെരുവില്‍ താമസിക്കുന്നവരാണ് മൂവര്‍സംഘമെന്നാണ് നിലവില്‍ ലഭ്യമായ വിവരമെന്നും പൊലീസ് വ്യക്തമാക്കുന്നു.

Also Read:- സഹപ്രവര്‍ത്തയെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം പൊലീസുകാരന്‍റെ ആത്മഹത്യാശ്രമം...

Follow Us:
Download App:
  • android
  • ios