വനംവകുപ്പ് നല്‍കിയ രഹസ്യവിവരത്തെ തുടര്‍ന്നാണ് അടിമാലി പൊലീസ് ബെന്നിയെ പിടികൂടിയത്. 

ഇടുക്കി: ലൈസന്‍സ് ഇല്ലാതെ നാടന്‍ തോക്ക് കൈവശം വച്ച മധ്യവയസ്‌കന്‍ പിടിയില്‍. കാഞ്ഞിരവേലി ഇഞ്ചപ്പതാല്‍ പുതുക്കുന്നത് ബെന്നി വര്‍ക്കിയെ(56) ആണ് അറസ്റ്റ് ചെയ്തത്. വനംവകുപ്പ് നല്‍കിയ രഹസ്യവിവരത്തെ തുടര്‍ന്നാണ് അടിമാലി പൊലീസ് ബെന്നിയെ പിടികൂടിയത്. 

ആയുധം കൈയില്‍ സൂക്ഷിക്കുന്നതിനോ ഉപയോഗിക്കുന്നതിനോ ബെന്നിക്ക് ലൈസന്‍സില്ലായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ നാടന്‍ തോക്കും പിടിച്ചെടുത്തു. അടിമാലി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

മുട്ടക്കോഴികളെ പെരുമ്പാമ്പ് വിഴുങ്ങി; കാസർഗോഡ് നഷ്ടപരിഹാരം തേടി അദാലത്തിലെത്തിയ കർഷകന് നിരാശ

YouTube video player