Asianet News MalayalamAsianet News Malayalam

മറയൂരിൽ യുവതിയെ വെടിവച്ചു കൊന്നു; മൂന്നു പേർ കസ്റ്റഡിയിൽ

ചന്ദ്രിക (34)ആണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് സംഭവം.

idukki marayur lady chandrika dead by gun shot
Author
Marayur, First Published Aug 22, 2020, 8:19 AM IST

മറയൂർ: ഇടുക്കി മറയൂർ പാണപ്പെട്ടി കുടിയിൽ  സ്ത്രീയെ വെടിവച്ചു കൊന്നു. ചന്ദ്രിക (34)ആണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് സംഭവം.  ചന്ദ്രികയുടെ സഹോദരീപുത്രൻ അടക്കം മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

കാളിയപ്പൻ, മണികണ്ഠൻ, മാധവൻ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. കാളിയപ്പനാണ് ചന്ദ്രികയുടെ സഹോദരി പുത്രൻ. ചന്ദനത്തടി മുറിച്ചു കടത്തിയത് സംബന്ധിച്ച് ചന്ദ്രിക വനംവകുപ്പിന് വിവരം നൽകിയെന്ന സംശയത്തിലാണ് പ്രതികൾ ഇവരെ വെടിവച്ചതെന്ന് പൊലീസ് പറഞ്ഞു.

Follow Us:
Download App:
  • android
  • ios