ഇടുക്കി: ഇടുക്കി മ്ലാമലയിൽ യുവാവിനെ കുത്തിക്കൊന്ന കേസിൽ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മ്ലാമല സ്വദേശികളായ അനീഷ്, മജീഷ്, എബിൻ എന്നിവരാണ് അറസ്റ്റിലായത്.

ഇന്നലെ രാത്രിയാണ് മ്ലാമല സ്വദേശി ജിനു കൊല്ലപ്പെട്ടത്. ആക്രമണത്തിൽ പരിക്കേറ്റ ജിനുവിന്റെ സഹോദരൻ സിബിച്ചൻ ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.