​ഗുവാഹത്തി: മദ്രാസ് ഐഐടിയിൽ മലയാളി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫ് ആത്ഹത്യ ചെയ്ത സംഭവത്തിന് ശേഷം മറ്റൊരു ​ഐഐ‍ടിയിൽ ഒരു ആത്മഹത്യ കൂടി. ​ഗുവാഹത്തി ഐഐടിയിലാണ് ജാപ്പനീസ് വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. ജപ്പാനിലെ ​ഗിഫു യൂണിവേഴ്സിറ്റിയിലെ എക്സ്ചേഞ്ച് പ്രോ​ഗ്രാമിന്റെ ഭാ​ഗമായി മൂന്നുമാസത്തേയ്ക്കാണ് ഇയാൾ ​ഗുവാഹത്തി ഐഐടിയിൽ എത്തിയത്. പ്രോ​ഗ്രാം പൂർത്തിയാക്കി നവംബർ 30 ന്  മടങ്ങാനിരിക്കവേയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. 

മുറി അകത്ത് നിന്ന് പൂട്ടിയിരിക്കുന്നത് ശ്രദ്ധയിൽ‌ പെട്ടതിനാൽ സുഹൃത്തുക്കൾ തട്ടിവിളിക്കുകയായിരുന്നു. പ്രതികരണം ലഭിക്കാത്തതിനെ തുടർന്ന് അധികൃതരെ വിവരമറിയിച്ചു. പൊലീസിന്റെ സഹായത്തോടെയാണ് അധികൃതരും വിദ്യാർത്ഥികളും പൂട്ട് പൊളിച്ച് അകത്ത് കടന്നത്. ബാത്റൂമിന്റെ വെന്റിലേറ്ററിൽ തൂങ്ങി  മരിച്ച നിലയിലാണ് കാണപ്പെട്ടത്. ഈ വർഷം ജനുവരി 7ന് ആന്ധ്രാപ്രദേശ് സ്വദേശിയായ ബിടെക് നാലാം സെമസ്റ്റർ വിദ്യാർത്ഥിയും ആത്മഹത്യ ചെയ്തിരുന്നു.