തൃശ്ശൂ‌‍‍ർ: ചാരായം വാറ്റാൻ കരുതിവച്ച 1000 ലിറ്റർ വാഷ് തൃശ്ശൂർ എക്സൈസ് റേഞ്ച് പാർട്ടി കണ്ടെത്തി നശിപ്പിച്ചു. ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് നഗരത്തിൽ വൻതോതിൽ വ്യാജവാറ്റ് നടക്കുന്നുവെന്ന വിവരത്തെ തുടർന്നാണ് എക്സൈസിൻ്റെ നടപടി.

തൃശ്ശൂർ എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ പി കെ സനുവിനു  ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ  തൃശ്ശൂർ എക്‌സൈസ് റേഞ്ച് പ്രിവന്റീവ് ഓഫീസർ കെ എം സജീവും സംഘവും നടത്തിയ അന്വേഷണത്തിലാണ് പുഴക്കേപ്പാടത്തു നിന്നും വാഷ് കണ്ടെത്തിയത്. വിപണിയിൽ ഇപ്പോൾ 4 ലക്ഷം വില മതിക്കുന്ന 1000ലിറ്റർ വാഷ് ആണ് കണ്ടെത്തിയത്. വാറ്റാൻ തയ്യാറാക്കിയ നിലയിലായിരുന്നു ഇത്.

കുറ്റിക്കാട്ടിൽ ഒളിപ്പിച്ചു വച്ച നിലയിലായിരുന്നു വാഷ്. ഇത് പിന്നീട് എക്സൈസ് നശിപ്പിച്ചു. ആരാണ് വാറ്റിന് പിന്നിലെന്ന് ഇത് വരെ വ്യക്തമല്ല.   പ്രതികൾക്കായി അന്വേഷമം തുടരുകയാണ്. ലോക്ക് ഡൗൺ കാലത്ത് 2500 ലിറ്ററോളം വാഷും 35ലിറ്ററോളം ചാരായവും എക്സൈസ് പിടികൂടിയിട്ടുണ്ട്.