Asianet News MalayalamAsianet News Malayalam

ബെവ് ക്യൂ ആപ് വഴി മദ്യം ശേഖരിച്ച് വിറ്റയാള്‍ പിടിയില്‍

പല ആളുകളുടെയും ബെവ് ക്യൂ ആപ്പിലൂടെ ആവശ്യത്തിലധികം മദ്യം വാങ്ങി ശേഖരിച്ച് വില്‍ക്കുന്നതായിരുന്നു ഇയാളുടെ രീതി. വൃദ്ധരും ആപ്പ് ഉപയോഗിക്കാനറിയാത്തവരുമായിരുന്നു ഇയാളുടെ ഉപഭോക്താക്കള്‍.
 

illegal liquor selling: man arrested by police
Author
Chalakudy, First Published Jun 21, 2020, 12:52 AM IST

ചാലക്കുടി: ബെവ് ക്യൂ ആപ് വഴി മദ്യം ശേഖരിച്ച് അനധികൃത വില്‍പ്പന നടത്തിയയാള്‍ കൊരട്ടി പൊലീസിന്റെ പിടിയില്‍. ചാലക്കുടിക്ക് സമീപം അടിച്ചിലിയില്‍ ഹോട്ടല്‍ നടത്തുന്ന സുരേന്ദ്രനാണ് (55) പിടിയിലായത്. 13 ലിറ്റര്‍ വിദേശമദ്യം ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. അടിച്ചിലിയിലെ ബിവറേജ് ഔട്‌ലെറ്റിന് പുറത്ത് ഹോട്ടല്‍ നടത്തുകയായിരുന്നു ഇയാള്‍. 

പല ആളുകളുടെയും ബെവ് ക്യൂ ആപ്പിലൂടെ ആവശ്യത്തിലധികം മദ്യം വാങ്ങി ശേഖരിച്ച് വില്‍ക്കുന്നതായിരുന്നു ഇയാളുടെ രീതി. വൃദ്ധരും ആപ്പ് ഉപയോഗിക്കാനറിയാത്തവരുമായിരുന്നു ഇയാളുടെ ഉപഭോക്താക്കള്‍. അഞ്ച് മണിക്ക് ശേഷം മദ്യ വില്‍പ്പനയില്ലാത്തതിനാല്‍ രാത്രിയിലും ഹോട്ടലില്‍ മദ്യ വില്‍പന നടന്നിരുന്നു. വാങ്ങുന്നതിന്റെ ഇരട്ടി വിലക്കാണ് മദ്യം വിറ്റിരുന്നത്. മദ്യം വിറ്റ് കിട്ടിയ 33000 രൂപയും പൊലീസ് പിടിച്ചെടുത്തു. ഇയാള്‍ക്ക് വേണ്ടി ആപ്പ് ഉപയോഗിച്ചവരെക്കുറിച്ച് പൊലീസ് അന്വേഷിച്ചു വരികയാണ്. ഇയാളുടെ ഹോട്ടലിന് എതിര്‍വശത്തുള്ള ബെവ്‌റേജസ് ഔട്‌ലെറ്റില്‍ നിന്നും വിവരം ശേഖരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios