ബറെയ്‌ലി: മൊബൈലില്‍ ചിത്രീകരിച്ച കിടപ്പറ രംഗങ്ങള്‍ പരസ്യമാക്കുമെന്ന ഭര്‍ത്താവിന്‍റെ ഭീഷണിക്കെതിരെ പരാതിയുമായി യുവതി. യു.പിയിലെ ബറെയ്‌ലി സ്വദേശിനിയാണ് പരാതിക്കാരി. മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ കിടപ്പറ രംഗങ്ങള്‍ പുറത്തുവിടുമെന്ന് ഭര്‍ത്താവ് ഭീഷണിപ്പെടുന്നുവെന്നാണ് യുവതിയുടെ പരാതി. കിടപ്പറ രംഗം നിരന്തരം മെബൈല്‍ ഫോണില്‍ പകര്‍ത്തുന്നതിനെ യുവതി എതിര്‍ത്തതോടെയാണ് ഭര്‍ത്താവ് ഭീഷണി തുടങ്ങിയതെന്നാണ് യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. 

ആദ്യം രംഗങ്ങള്‍ എതിര്‍ക്കുന്നത് താന്‍ എതിര്‍ത്തിരുന്നു, എന്നാല്‍ ഇതെല്ലാം ഉടന്‍ ഡിലീറ്റ് ചെയ്യുമെന്നാണ് ഭര്‍ത്താവ് പറഞ്ഞത്. പിന്നീട് ഇതിന് സമ്മതിക്കാതായപ്പോള്‍ എടുത്ത വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡ് ചെയ്യുമെന്ന് ഭീഷണി തുടങ്ങി. യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ പോലീസ് കേസെടുത്തു.

ഐ.പി.സി 377, 506 വകുപ്പുകള്‍ പ്രകാരവും ഐ.ടി ആക്ടിലെ വകുപ്പുകള്‍ പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. കോണ്‍ട്രാക്ടര്‍ ജോലിക്കാരനാണ് ഭര്‍ത്താവ്. കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ 28നായിരുന്നു ഇരുവരുടേയും വിവാഹം.  വിവാഹ രാത്രി മുതല്‍ തന്നെ ഭര്‍ത്താവ് കിടപ്പറ രംഗങ്ങള്‍ പകര്‍ത്താന്‍ ആരംഭിച്ചിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട യുവതി വീഡിയോ ഡിലീറ്റ് ചെയ്യണമെന്ന് ഭര്‍ത്താവിനോട് ആവശ്യപ്പെട്ടിരുന്നു. 

ഇതില്‍ പ്രകോപിതനായ ഭര്‍ത്താവ് യുവതിയെ ശാരീരികമായും ലൈംഗികമായും ആക്രമിച്ചു. പ്രകൃതിവിരുദ്ധ പീഡനത്തിനും ഇരയാക്കി. ഇതും മൊബൈലില്‍ ദൃശ്യമെടുത്തു. ഭര്‍ത്താവിന്‍റെ കുടുംബാംഗങ്ങളോട് പരാതിപ്പെട്ടുവെങ്കിലും അവരും ഇടപെടാന്‍ തയ്യാറായില്ലെന്നും. ഇതേതുടര്‍ന്നാണ് യുവതി പോലീസിനെ സമീപിച്ചതെന്നും യുവതിയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.