എംടിആര്‍ സ്‌റ്റേഷന്‍ പരിസരത്ത് വച്ചാണ് വ്‌ളോഗര്‍ കൂടിയായ യുവതിക്ക് നേരെ ഇയാള്‍ അതിക്രമം നടത്തിയത്.

ഹോങ്കോങില്‍ സൗത്ത് കൊറിയന്‍ സ്വദേശിനിയായ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ ഇന്ത്യക്കാരന്‍ അറസ്റ്റില്‍. ഹിമാചല്‍ പ്രദേശ് സ്വദേശിയായ അമിത്(46) എന്നയാളെയാണ് ഹോങ്കോങ് പൊലീസ് പിടികൂടിയത്. ഹോങ്കോങിലെ രാജസ്ഥാന്‍ റിഫിള്‍സ് എന്ന ഹോട്ടലിലെ ജീവനക്കാരനാണ് അമിത്. 

കഴിഞ്ഞദിവസമാണ് എംടിആര്‍ സ്‌റ്റേഷന്‍ പരിസരത്ത് വച്ച് വ്‌ളോഗര്‍ കൂടിയായ യുവതിക്ക് നേരെ ഇയാള്‍ അതിക്രമം നടത്തിയത്. വാഹനത്തിനായി കാത്തുനില്‍ക്കുകയായിരുന്ന യുവതിയെ, വഴി ചോദിച്ചാണ് പ്രതി സമീപിച്ചത്. എന്നാല്‍ അല്‍പസമയത്തിന് ശേഷം ഇയാളുടെ പെരുമാറ്റം മാറുകയായിരുന്നെന്ന് യുവതി പറഞ്ഞു. ശരീരത്തില്‍ കയറി പിടിച്ച് തന്റെ കൂടെ വരാന്‍ ഇയാള്‍ ആവശ്യപ്പെടുകയായിരുന്നു. എതിര്‍പ്പ് അറിയിച്ചിട്ടും യുവതിയെ ഇയാള്‍ വിടുന്നില്ല. തുടര്‍ന്ന് രക്ഷപ്പെട്ട് ഓടുന്ന യുവതിയുടെ പിന്നാലെ നടന്ന് വീണ്ടും ശരീരത്തില്‍ കയറി പിടിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. യുവതിയുടെ ബഹളം വച്ചതോടെ ഇയാള്‍ സ്ഥലത്ത് നിന്ന് മുങ്ങുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു. 

സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെയാണ് പ്രതിയെ കണ്ടെത്താനുള്ള ശ്രമം ഊര്‍ജിതമാക്കിയത്. മണിക്കൂറുകള്‍ക്ക് ശേഷം പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു. അതേസമയം, അമിത് എന്നൊരാള്‍ തങ്ങളുടെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നില്ലെന്ന് രാജസ്ഥാന്‍ റിഫിള്‍സ് ട്വിറ്ററിലൂടെ അറിയിച്ചു.

'വിവാദ കത്ത് പിണറായി വിജയനെ കാണിച്ചു, ചര്‍ച്ച നടത്തി'; മുഖ്യമന്ത്രിയുടെ വാദങ്ങള്‍ തള്ളി നന്ദകുമാര്‍

YouTube video player