Asianet News MalayalamAsianet News Malayalam

24കാരിയെ കൊലപ്പെടുത്തി മുങ്ങി; ഓസ്ട്രേലിയൻ പൊലീസ് അഞ്ച് കോടി വിലയിട്ട ഇന്ത്യൻ നഴ്സ് അറസ്റ്റിൽ

വാങ്കെറ്റി ബീച്ചിൽ വളർത്തുനായയുമായി നടക്കാനിറങ്ങിയ ടോയ കോർഡിങ്‌ലി (24) എന്ന യുവതിയ കൊലപ്പെടുത്തിയ കേസിലാണ് രാജ്‌വീന്ദർ സിങ്ങിനെ ഓസ്ട്രേലിയൻ പൊലീസ് തേടിയത്.

Indian Nurse Arrested In Delhi For Australia woman Murder
Author
First Published Nov 25, 2022, 12:38 PM IST

ദില്ലി: ഓസ്ട്രേലിയന്‍ യുവതിയെ കൊലപ്പെടുത്തിയ ശേഷം നാട്ടിലേക്ക് മുങ്ങിയ ഇന്ത്യന്‍ നഴ്സ് അറസ്റ്റിൽ. രാജ്‌വീന്ദർ സിങ് (38) എന്ന ഇന്ത്യൻ നഴ്സിനെയാണ് ദില്ലി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 5.23 കോടി രൂപ ഓസ്ട്രേലിയൻ സർക്കാർ വാ​ഗ്ദാനം ചെയ്തിരുന്നു. ക്വീന്‍സ് ലാന്‍ഡ് പൊലീസാണ് ഇനാം പ്രഖ്യാപിച്ചത്.  2018 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. വാങ്കെറ്റി ബീച്ചിൽ വളർത്തുനായയുമായി നടക്കാനിറങ്ങിയ ടോയ കോർഡിങ്‌ലി (24) എന്ന യുവതിയ കൊലപ്പെടുത്തിയ കേസിലാണ് രാജ്‌വീന്ദർ സിങ്ങിനെ ഓസ്ട്രേലിയൻ പൊലീസ് തേടിയത്.

ശ്രദ്ധ കൊലപാതകം; മൃതദേഹം കഷ്ണങ്ങളാക്കാൻ അഫ്താബ് ഉപയോ​ഗിച്ച അഞ്ച് കത്തികൾ കണ്ടെത്തി; നിര്‍ണായകമെന്ന് പൊലീസ്

സംഭവത്തിന് പിന്നാലെ ഇയാൾ കുടുംബസമേതം ഓസ്ട്രേലിയയിൽ നിന്ന് ഇന്ത്യയിലേക്ക് മുങ്ങി. 2021ൽ സിങ്ങിനെ വിട്ടുകിട്ടണമെന്ന് ഓസ്ട്രേലിയൻ സർക്കാർ ഇന്ത്യയോട് അഭ്യർഥിച്ചു. തുടർന്ന് ഓസ്ട്രേലിയയുടെ ആവശ്യം ഇന്ത്യ അം​ഗീകരിച്ചു. പഞ്ചാബിലെ ബുട്ടർകലാൻ സ്വദേശിയായ രാജ്‌വീന്ദർ ഓസ്ട്രേലിയയിലെ ഇന്നിസ്ഫെയിലില്‍ നഴ്സിങ് അസിസ്റ്റന്റായി ജോലി ചെയ്യുകയായിരുന്നു. ഇയാൾ ഇന്ത്യയിലേക്ക് മുങ്ങി, തൊട്ടടുത്ത ദിവസമാണ് ബീച്ചിൽനിന്ന് യുവതിയുടെ മൃതദേഹം കണ്ടെടുക്കുന്നത്. 

Follow Us:
Download App:
  • android
  • ios