കായലിൽ മത്സ്യബന്ധനം നടത്തുകയായിരുന്ന മത്സ്യത്തൊഴിലാളികളാണ് ആദ്യം മൃതദേഹം കണ്ടത്. 

വൈക്കം: ചെമ്പിൽ കായലിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ദിവസങ്ങൾ മാത്രം പ്രായമുള്ള പെൺകുഞ്ഞിന്റെ മൃതദേഹമാണ് പൊക്കിൾകൊടി പോലും മുറിച്ചു മാറ്റാത്ത നിലയില്‍ കണ്ടെത്തിയത്

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കായലിൽ മത്സ്യബന്ധനം നടത്തുകയായിരുന്ന മത്സ്യത്തൊഴിലാളികളാണ് ആദ്യം മൃതദേഹം കണ്ടത്. തുടർന്ന് ഇവർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ആശുപത്രികളിൽ സമീപ ദിവസങ്ങളിൽ നടന്ന പ്രസവവുമായി ബന്ധപ്പെട്ടടക്കം വിശദമായ അന്വേഷണം നടത്തും.കായലിലിന് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പൊലിസ് പരിശോധിക്കുന്നുണ്ട്. കുഞ്ഞിനെ ആരോ കായലില്‍ കൊണ്ടിട്ടതാകാമെന്ന് പൊലീസ് സംശയിക്കുന്നു.വൈക്കം ഡിവൈസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം.