ബെംഗളൂരു: തുടർച്ചയായി ക്രൈം സീരിയലുകൾ കണ്ട് അതിലെ രംഗങ്ങൾ അനുകരിക്കാൻ ശ്രമിച്ച് നാലാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയ 21കാരന്‍ അറസ്റ്റില്‍. ബെംഗളൂരു ബസവനഗുഡി സ്വദേശിയായ ചിരാഗ് ആർ മേത്തയാണ് അറസ്റ്റിലായത്. കുറ്റാന്വേഷണ സീരിയലുകളിൽ ആകൃഷ്ടനായ യുവാവ് എളുപ്പത്തിൽ പണമുണ്ടാക്കി ആഢംഭര ജീവിത നയിക്കാനാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്ന് പൊലീസ് പറയുന്നു.

ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് മൂന്നു മണിക്ക് സ്കൂളിൽ നിന്ന് തിരിച്ചുവരുകയായിരുന്ന കുട്ടിയെ ഇയാൾ സ്കൂട്ടറിൽ കയറ്റി കൊണ്ടു പോവുകയായിരുന്നു. കുട്ടി വീട്ടിലെത്താത്തതിനാൽ പിതാവ് പൊലീസിൽ പരാതി നൽകിയതിനെ തുടർന്നുളള അന്വേഷണത്തിലാണ് കോട്ടൺപേട്ട് പൊലീസ്  ലാവെല്ലേ റോഡിൽ നിന്ന് ഇയാളെ അറസ്റ്റ്  ചെയ്തത്.

Read More: പതിമൂന്ന് വയസ്സുകാരിയെ നിരന്തരം ബലാത്സം​ഗം ചെയ്തു; പ്രതി അറസ്റ്റിൽ

പ്രതിയുടെ വീടിനു സമീപം കുട്ടിയുടെ അച്ഛൻ വെഡ്ഡിങ് കാർഡ് ഷോപ്പ് നടത്തിയിരുന്നു. ഇടയ്ക്കിടെ ഷോപ്പിൽ വരാറുണ്ടായിരുന്ന കുട്ടി ഇയാളുടെ വീടിനുമുമ്പിലെ റോഡിൽ കളിക്കുന്നത് പ്രതി ശ്രദ്ധിച്ചിരുന്നുവെന്നും ഒടുവിൽ തട്ടിക്കൊണ്ടുപോവാൻ തീരുമാനിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.