ആന്ധ്രാപ്രദേശ്: പതിമൂന്ന് വയസ്സുള്ള പെൺകുട്ടിയെ നിരന്തരം ബലാത്സം​ഗത്തിനിരയാക്കിയ സംഭവത്തിൽ അയൽവാസിയെ അറസ്റ്റ് ചെയ്തതായി പൊലീസ്. ആന്ധ്രാപ്രദേശിലാണ് സംഭവം. പ്രതിയും അയൽവാസിയുമായ മഖ്ത എന്നയാളെയാണ് പഞ്ച​ഗുട്ട പൊലീസ് അറസ്റ്റ് ചെയ്തത്. ഇരയായ പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. പത്ത് ദിവസങ്ങൾക്കുള്ളിൽ ആറ് തവണ പെൺകുട്ടിയെ പീഡനത്തിനിരയാക്കിയെന്ന് പരാതിയിൽ പറയുന്നു. സംഭവത്തെക്കുറിച്ച് മറ്റാരോടും വെളിപ്പെടുത്തരുതെന്ന് പ്രതി പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നതായി മാതാപിതാക്കൾ സാക്ഷ്യപ്പെടുത്തുന്നു.

നടിയെ ആക്രമിച്ച കേസിൽ വിചാരണ തുടങ്ങുന്നു: ഇന്ന് വിസ്തരിക്കുക ആക്രമിക്കപ്പെട്ട നടിയെ...

മെക്കാനിക്കായി ജോലി ചെയ്യുന്ന വ്യക്തിയാണ് മഖ്ത. പ്രതി വിവാഹിതനാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്ത വാർത്തയിൽ വ്യക്തമാക്കുന്നു. സംഭവം നടക്കുമ്പോൾ പകല്‍ സമയത്ത് പെൺ‌കുട്ടിയുടെ മാതാപിതാക്കൾ ജോലിക്ക് പോയിരിക്കുകയായിരുന്നു. പെൺകുട്ടി ക്ഷീണിതയും അസ്വസ്ഥയും ആയി കാണപ്പെട്ടതിനെ തുടർന്ന് മാതാപിതാക്കൾ കാര്യം തിരക്കുകയായിരുന്നു. അപ്പോഴാണ് പീഡനത്തെക്കുറിച്ച പെൺകുട്ടി വെളിപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. പിന്നീട് പ്രതിയായ മഖ്തയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾ ജുഡീഷ്യൽ കസ്റ്റഡിയിലാണുള്ളത്.