എറണാകുളം: കാഞ്ഞൂരില്‍ ജ്വല്ലറി ഉടമയുടെ പണം അടങ്ങിയ ബാഗ് തട്ടിയെടുത്ത കേസില്‍ മൂന്ന് കൂട്ട് പ്രതികള്‍ക്കായി അന്വേഷണം ശക്തമാക്കി. മുഖ്യ പ്രതി ഒറീസ സ്വദേശി ദാസ് സഹിനെ മാത്രമാണ് നിലവില്‍ പിടികൂടാനായത്. ദാസ് സഹിലിനെ സ്വര്‍ണ്ണക്കടയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി.

കഴിഞ്ഞ ദിവസം ഒറീസയില്‍ നിന്നാണ് ദാസ് സഹിലിനെ പെരുമ്പാവൂര്‍ പൊലീസ് പിടികൂടിയത്. രാവിലെ കാഞ്ഞൂര്‍ അറ്റ്‌ലസ് ജ്വല്ലറിയില്‍ തെളിവെടുപ്പിന് എത്തിച്ചു. മോഷണത്തിന് ഒരാഴ്ച്ച മുമ്പ് മുതല്‍ ജ്വല്ലറി നിരീക്ഷിച്ചിരുന്നെന്ന് പ്രതി പൊലീസിനോട് വെളിപ്പെടുത്തി. ജനുവരി നാലിന് രാവിലെയായിരുന്നു ദാസ് സഹിലും സംഘവും മോഷണം നടത്തിയത്. 

അറ്റ്‌ലസ് ജ്വല്ലറി ഉടമ സ്റ്റീഫന്‍ കടയുടെ ഷട്ടര്‍ ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ നാലംഗസംഘം ബാഗ് തട്ടിയെടുത്ത് ഓടുകയായിരുന്നു. 30 പവന്‍ സ്വര്‍ണ്ണവും 8 കിലോ വെള്ളിയും 70,000 രൂപയുമാണ് ബാഗില്‍ ഉണ്ടായിരുന്നത്. കടയില്‍ ലോക്കര്‍ സൗകര്യം ഇല്ലാത്തതിനാലാണ് സ്റ്റീഫന്‍ ഇവ വീട്ടില്‍ കൊണ്ടുപോയിരുന്നത്. 

കേസന്വേഷണത്തിനായി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെ ഇതര സംസ്ഥാന തൊഴിലാളികളാണ് മോഷണത്തിന് പിന്നിലെന്ന് വ്യക്തമായി. ഇതര സംസ്ഥാഥാനക്കാരുടെ ക്യാമ്പുകളില് നടത്തിയ തെളിവെടുപ്പില്‍ പ്രതികളായ ദാസ് സഹിലിനെയും സംഘത്തെയും തിരിച്ചറിഞ്ഞു. മൂന്ന് പ്രതികളെ പിടികൂടനായിട്ടില്ല. ദാസ് സഹിിലിനെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ മറ്റ് മൂന്ന് പ്രതികളെക്കുറിച്ച് വിവരം കിട്ടുമെന്ന പ്രതീക്ഷയിലാണ് പെരുമ്പാവൂര്‍ പൊലീസ്.