Asianet News MalayalamAsianet News Malayalam

സഹപ്രവർത്തകന്റെ മകൾക്ക് നേരെ ലൈം​ഗികാതിക്രമം; ഐപിഎസ് ഉദ്യോ​ഗസ്ഥൻ കസ്റ്റഡിയിൽ

ഇരയായ പെൺകുട്ടിയുടെ അമ്മ ജനുവരി 3 ന് നൽകിയ പരാതിയിൻമേലാണ് നടപടി സ്വീകരിച്ചിരിക്കുന്നതെന്ന് മുതിർന്ന പൊലീസ് ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി.
 

ips officer booked for molesting colleagues daughter
Author
Assam, First Published Jan 6, 2020, 12:38 PM IST

ആസാം: സഹപ്രവർത്തകന്റെ പതിമൂന്ന് ‌വയസ്സുള്ള മകൾക്ക് നേരെ ലൈം​ഗികാതിക്രമം നടത്തിയതിന്റെ പേരിൽ ആസാമിലെ ​ഗുവാഹത്തിയിലെ മുതിർന്ന ഐപിഎസ് ഉദ്യോ​ഗസ്ഥനെ പോക്സോ ചുമത്തി കസ്റ്റഡിയിലെടുത്തതായി പൊലീസ്. ഡിസംബർ 31 ന് നടന്ന പാർ‌ട്ടിക്കിടയിലാണ് ഇയാൾ കുട്ടിയുടെ നേര്‍ക്ക് പീഡനശ്രമത്തിന് മുതിർന്നതെന്ന് പൊലീസ് വ്യക്തമാക്കി. ഇരയായ പെൺകുട്ടിയുടെ അമ്മ ജനുവരി 3 ന് നൽകിയ പരാതിയിൻ മേലാണ് നടപടി സ്വീകരിച്ചിരിക്കുന്നതെന്ന് മുതിർന്ന പൊലീസ് ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി.

പ്രൊഫസറും ഭര്‍ത്താവും രണ്ട് മാസം പ്രായമായ കുഞ്ഞിനെ ദത്ത് നല്‍കി; പൊലീസ് കേസെടുത്തു ...

നിയമത്തിന്റെ എല്ലാ സാധ്യതകളും ഉപയോ​ഗിച്ച് കുറ്റാരോപിതനായ ഐപിഎസ് ഉദ്യോ​ഗസ്ഥനെതിരെ നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് ആസാം ഡിജെപി ബി ജെ മൽഹോത്ര വ്യക്തമാക്കിയതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ഐപിഎസ് ഉദ്യോ​ഗസ്ഥനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധ്യമായില്ലെന്നും ഇന്ത്യൻ എക്സ്പ്രസ് പ്രതിനിധികൾ പറഞ്ഞു.

കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ പ്രചരിപ്പിച്ച രണ്ട് പേര്‍ പിടിയില്‍, കൂടുതല്‍ പേര്‍ കുടുങ്ങുമെന്ന് പൊലീസ്...
 

Follow Us:
Download App:
  • android
  • ios