ഈയടുത്താണ് ഖൊരാമ്ദിന്‍ ലണ്ടനില്‍ നിന്ന് വീട്ടിലെത്തിയത്. ടെഹ്‌റാന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സിനിമയില്‍ ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ലണ്ടനില്‍ ജോലി ചെയ്യുകയായിരുന്നു. 

ടെഹ്‌റാന്‍: വിവാഹത്തെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഇറാനിയന്‍ ചലച്ചിത്ര സംവിധായകനെ മാതാപിതാക്കള്‍ കൊലപ്പെടുത്തി. ബാബക് ഖൊരാമ്ദിന്‍ എന്ന യുവ സംവിധായകനാണ് കൊല്ലപ്പെട്ടത്. പിതാവാണ് ഇയാളെ കൊന്നത്. മൃതദേഹം നശിപ്പിക്കാന്‍ മാതാവും സഹായിച്ചു. ഇയാളുടെ മൃതദേഹം വെട്ടിമുറിച്ച് സ്യൂട്ട്‌കേസിലാക്കിയ നിലയില്‍ കണ്ടെത്തി. ഈയടുത്താണ് ഖൊരാമ്ദിന്‍ ലണ്ടനില്‍ നിന്ന് വീട്ടിലെത്തിയത്. ടെഹ്‌റാന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സിനിമയില്‍ ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ലണ്ടനില്‍ ജോലി ചെയ്യുകയായിരുന്നു. മകന്‍ വിവാഹം കഴിക്കാത്തതില്‍ ഇവര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. മകനെ വിവാഹത്തിന് നിരന്തരം നിര്‍ബന്ധിക്കുകയും ചെയ്തിരുന്നു. 

മകനെ കൊല്ലുന്നതിന് മുമ്പ് മയക്കുമരുന്ന് നല്‍കിയതായും പിതാവ് കുറ്റസ്സമ്മതം നടത്തിയെന്നും പൊലീസ് പറഞ്ഞു. കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുളിമുറിയില്‍ കൊണ്ടുപോയി കഷ്ണങ്ങളാക്കി സ്യൂട്ട് കേസിലാക്കി വലിച്ചെറിഞ്ഞു. ബാക്കിയുള്ള ഭാഗങ്ങള്‍ മൂന്ന് കാനിലാക്കി ഉപേക്ഷിച്ചു. ഖൊരമ്ദീന്‍ മൂന്ന് ഷോര്‍ട്ട് ഫിലിമുകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. മതാപിതാക്കളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് ടെഹ്‌റാന്‍ ക്രിമിനല്‍ കോര്‍ട്ട് തലവന്‍ മുഹമ്മദ് ഷാരിയാരി അറബ് ന്യൂസിനോട് പറഞ്ഞു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona