പുലർച്ചെ ഒന്നിന് ബന്ധുക്കൾ തമ്മിൽ തർക്കം, സംഘർഷം; മാലിന്യം തള്ളിയതിലെ തർക്കം വിഷയം, ആറ് പേർക്കെതിരെ കേസ്

കേന്ദ്ര സഹമന്ത്രിയുടെ മുൻ സ്റ്റാഫ് അംഗവും മാധ്യമപ്രവർത്തകനുമായ ശ്യാംകുമാറും സംഘവുമാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം. മാരക ആയുധങ്ങളുമായാണ് പ്രതികൾ വീട്ടിലെത്തിയത്.

issue between relatives conflict in wayanad btb

വയനാട്: വയനാട് മുട്ടില്‍ മാണ്ടാടിൽ കുടുംബ വഴക്കിനെ തുടർന്ന് സംഘർഷം. ആറ്റുപുറത്ത് വിജയന്‍റെ വീട്ടിൽ നടന്ന സംഘർഷത്തിൽ നാല്
പേർക്ക് പരിക്കേറ്റു. വിജയന്‍റെ പരാതിയിൽ ബന്ധുക്കൾക്കെതിരെ കൽപ്പറ്റ പൊലീസ് വധശ്രമത്തിന് കേസെടുത്തു. ഇന്നലെ പുലർച്ചെ ഒരുമണിയോടെയാണ് മുട്ടിൽ മാണ്ടാടിലെ വിജയന്‍റെ വീട്ടിൽ വെച്ച് ബന്ധുക്കൾ തമ്മിൽ സംഘർഷമുണ്ടായത്. ബന്ധുക്കളും അയൽവാസികളുമായ കുടുംബങ്ങൾ തമ്മിൽ മാലിന്യം തള്ളുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പരാതി.

കേന്ദ്ര സഹമന്ത്രിയുടെ മുൻ സ്റ്റാഫ് അംഗവും മാധ്യമപ്രവർത്തകനുമായ ശ്യാംകുമാറും സംഘവുമാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം. മാരക ആയുധങ്ങളുമായാണ് പ്രതികൾ വീട്ടിലെത്തിയത്. തടയാൻ ശ്രമിച്ച വിജയന്‍റെ സഹോദരങ്ങളായ രാധാകൃഷ്ണൻ, പ്രമോദ് എന്നിവർക്കും പരിക്കേറ്റു. തലയ്ക്ക് ഗുരുതര പരിക്കേറ്റ വിജയൻ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ കണ്ടാലറിയാവുന്ന ആറ് പേർക്കെതിരെയാണ് കൽപ്പറ്റ പോലീസ് വധശ്രമത്തിന് കേസെടുത്തത്.

എന്നാൽ വിജയനും സഹോദരങ്ങളുമാണ് ആദ്യം തങ്ങളെ മർദിച്ചതെന്ന് അരോപണ വിധേയർ പറയുന്നു. ഇത് ചോദ്യം ചെയ്യാൻ വിജയന്‍റെ വീട്ടിലെത്തിയപ്പോൾ മുഖത്ത് മുളകുപൊടി വിതറി. ഇതാണ് സംഘർഷത്തിലേക്ക് നയിച്ചത്. ബന്ധുക്കൾ തമ്മിൽ സാമ്പത്തിക ഇടപാടുകളെ ചൊല്ലിയും തർക്കങ്ങളുണ്ടെന്നാണ് വിവരം.

അതേസമയം, വര്‍ക്കലയിൽ വസ്തു തര്‍ക്കത്തെ തുടര്‍ന്ന് അമ്മയ്ക്കും മകനും നേരെ ആക്രമണമുണ്ടായി. അമ്മയുടെ കൈയ്ക്ക് വെട്ടേറ്റപ്പോൾ മകനെ വാൻ ഇടിച്ച് കൊലപ്പെടുത്താനും അക്രമികൾ ശ്രമിച്ചു. സംഭവത്തിൽ പ്രതിയടക്കം മൂന്ന് പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെട്ടൂര്‍ സ്വദേശികളായ റംസീന ബീവി, ഇളയ മകൻ ഷംനാദ് എന്നിവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പ്രതി ശിഹാബുദ്ധീനും പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. വസ്തുവിൽ ഉൾപ്പെടുന്ന കടയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ആക്രമണം. സംഭവത്തിൽ വര്‍ക്കല പൊലീസ് അന്വേഷണം ആരംഭിച്ചു.

വെജ് ഹോട്ടലിൽ കയറി ചിക്കൻ ഫ്രൈഡ് റൈസ് ചോദിച്ചു; ഇല്ലെന്ന് പറഞ്ഞപ്പോള്‍ 'അടിയുണ്ടാക്കി' പൊലീസുകാർ

Latest Videos
Follow Us:
Download App:
  • android
  • ios