2021 ജൂലൈ 15 നായിരുന്നു സംഭവം. ഇരുപതുകാരിയായ മമതകുമാരിയെ ഒപ്പം താമസിച്ചിരുന്ന പ്രതി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.

കണ്ണൂർ: കണ്ണൂർ പേരാവൂരിൽ ജാർഖണ്ഡ് സ്വദേശിനിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി ജോഗീന്ദർ ഉറാവക്ക് ജീവപര്യന്തം തടവും പിഴയും വിധിച്ച് തലശേരി ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി. 2021 ജൂലൈ 15 നായിരുന്നു സംഭവം. ഇരുപതുകാരിയായ മമതകുമാരിയെ ഒപ്പം താമസിച്ചിരുന്ന പ്രതി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. പേരാവൂരിലെ ഒരു സ്വകാര്യ എസ്റ്റേറ്റിൽ ജോലിക്കാരനായിരുന്നു ഇയാൾ. ദൃക്‌സാക്ഷികളില്ലാത്ത കേസിൽ സാഹചര്യ തെളിവുകൾ പരിഗണിച്ചാണ് കോടതി ശിക്ഷ വിധിച്ചത്. കൊല്ലപെട്ട മമതാ കുമാരിയുടെ ആശ്രിതരെ ജാർഖണ്ഡിൽ അന്വേഷണം നടത്തി കണ്ടെത്തി ആവശ്യമായ നഷ്ടപരിഹാരം നൽകുന്നതിന് ജില്ല ലിഗൽ സർവ്വിസ് അതോറിറ്റിക്കും കോടതി നിർദ്ദേശം നൽകി.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്