ഖൊരക്പുര്‍: ഉത്തര്‍പ്രദേശില്‍ മാധ്യമപ്രവര്‍ത്തകനെ കഴുത്തറത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. 55 കാരനായ മാധ്യമപ്രവര്‍ത്തകനെയാണ് അജ്ഞാതര്‍ കൊലപ്പെടുത്തിയത്. 

പ്രാദേശിക ഹിന്ദി ദിനപത്രത്തില്‍ ജോലി ചെയ്യുകയായിരുന്ന രാധേശ്യാം ശര്‍മ്മയാണ് മരിച്ചത്. ഖുശിനഗര്‍  സ്വദേശിയാണ് ഇയാള്‍. വ്യാഴാഴ്ച രാവിലെ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ശര്‍മ്മയെ ദുബൗലിക്ക് സമീപം ഒരു സംഘം ആളുകള്‍ തടഞ്ഞുനിര്‍ത്തി കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന്‍റെ കാരണം വ്യക്തമല്ല. സംഭവത്തില്‍  പൊലീസ് അന്വേഷണം ആരംഭിച്ചു.