ഭോപ്പാല്‍: മധ്യപ്രദേശിലെ ബീട്ടൂളില്‍ ജില്ലാ അഡീ. സെക്ഷന്‍സ് ജഡ്ജിയും മകനും മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ആഹാരത്തില്‍ വിഷം ചേര്‍ത്ത് നല്‍കിയതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഞായറാഴ്ച്ചയാണ് ജഡ്ജിയായ മഹേന്ദ്ര കുമാര്‍ ത്രിപാഠി ചികിത്സയിലിരിക്കെ മരിച്ചത്. മകന്‍ ശനിയാഴ്ച്ച ആശുപത്രിയില്‍ കൊണ്ടു പോകും വഴിയും മരിച്ചെന്ന് ബീട്ടൂല്‍ സബ് ഡിവിഷണല്‍ ഓഫീസര്‍ വിജയ് പുഞ്ച് പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് ഇരുവര്‍ക്കും ആഹാരം കഴിച്ചതിന് ശേഷം അസ്വസ്ഥതകള്‍ തുടങ്ങിയത്. തുടര്‍ന്ന് ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും കുറ്റക്കാരെ കണ്ടെത്തുമെന്നും പൊലീസ് അറിയിച്ചു.

മാസ്‌ക്കിനെ കുറിച്ചുള്ള ബോധവല്‍ക്കരണം പുലിവാലായി; പ്രതികള്‍ കേരള പൊലീസോ; വൈറല്‍ ചിത്രവും സത്യവും