മലപ്പുറം: മലപ്പുറം കാടാമ്പുഴയിൽ വീട്ടമ്മയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. കാടാമ്പുഴ തടംപറമ്പ് സ്വദേശി സാവിത്രി (50) ആണ് മരിച്ചത്. ഇവരുടെ ഭർത്താവ് മായാണ്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ കേസ് രേഖപ്പെടുത്തിയ പൊലീസ് നടപടികൾ ആരംഭിച്ചു. സ്റ്റേഷൻ ഇൻസ്പെക്ടർ റിയാസ് രാജിനാണ് അന്വേഷണ ചുമതല.