കളമശ്ശേരി: ലഹരി വസ്തുകളുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ. വാടകമുറിയിൽ നിന്ന് കഞ്ചാവും എൽഎസ്ഡി സ്റ്റാബും പൊലീസ് കണ്ടെടുത്തു. ലഹരിക്കടത്ത് തടയാനായി കൊച്ചി സിറ്റി പോലീസ് നടപ്പാക്കിയ യോദ്ധാ എന്ന രഹസ്യ വാട്സ്ആപ് നന്പറിൽ ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് കളമശ്ശേരി പൊലീസിന്‍റെയും ഷാട്ടോ പൊലീസിന്‍റെയും നേതൃത്വത്തിലാണ് പരിശോധന നടന്നത്.

കളമശ്ശേരി മൂലേപ്പാടം റോഡിലെ മൂന്ന് നില വാടക വീട്ടിൽ നിന്നാണ് നാല് കിലോ കഞ്ചാവും അഞ്ച് എൽഎസ്ഡി സ്റ്റാബും പൊലീസ് കണ്ടെത്തിയത് പ്രതികൾ സ്ഥിരമായി തമിഴ്നാട്ടിൽ നിന്ന് കഞ്ചാവ് കൊണ്ടുവരാറുണ്ടെന്നും എറണാകുളത്ത് മൊത്തമായും ചില്ലറയായും കഞ്ചാവ് വിതരണം നടത്തുന്നവരാണെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. തമിഴ്നാട്ടിൽ നിന്ന് കൊറിയർ മാർഗംഇന്ന് രാവിലെ എത്തിച്ച കഞ്ചാവാണ് പൊലിസ് പിടികൂടിയത്. കഞ്ചാവ് എത്തിച്ചവർക്കായുള്ള അന്വേഷണത്തിലാണ് പൊലീസ്.