Asianet News MalayalamAsianet News Malayalam

ഗുണ്ടാത്തലവൻ അമർ ദുബെയെ വെടിവെച്ചു കൊന്നു

ജില്ല പൊലീസിന്‍റെ സഹായത്തോടെ പ്രദേശം മുഴുവൻ അടച്ച്​ തെരച്ചിൽ നടത്തുന്നതിനിടെ അമർ പൊലീസുകാർക്ക്​ നേരെ വെടിവെച്ചു.

Kanpur shootout Two UP policemen held for tipping off Vikas Dubey on raid
Author
Kanpur, First Published Jul 9, 2020, 12:28 AM IST

കാണ്‍പൂര്‍: ഗുണ്ടാത്തലവൻ അമർ ദുബെയെ ഉത്തർപ്രദേശ് പോലീസ് വെടിവെച്ചു കൊന്നു. എട്ടു പൊലീസുകാരെ കഴിഞ്ഞയാഴ്ച വെടിവെച്ചുകൊന്ന കൊടും കുറ്റവാളി വികാസ് ദുബേയുടെ അടുത്ത അനുയായി ആണ് അമർ ദുബെ. ഹാമിർപൂരിൽ ഏറ്റുമുട്ടലിലാണ് അമർ ദുബേയെ കൊലപ്പെടുത്തിയതെന്ന് പോലീസ് അറിയിച്ചു. 

അമർ ​ദുബെ മഥുരയിൽ ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന പൊലീസ്​ അവിടെ എത്തുകയായിരുന്നു. തുടർന്ന്​ ജില്ല പൊലീസിന്‍റെ സഹായത്തോടെ പ്രദേശം മുഴുവൻ അടച്ച്​ തെരച്ചിൽ നടത്തുന്നതിനിടെ അമർ പൊലീസുകാർക്ക്​ നേരെ വെടിവെച്ചു. തിരിച്ച്​ നടത്തിയ വെടിവെപ്പിൽ അമർ ദുബെ കൊല്ലപ്പെടുകയായിരുന്നുവെന്ന്​ പൊലീസ്​ പറഞ്ഞു.

അതേസമയം, ഗുണ്ടാസംഘത്തലവൻ വികാസ്​ ദുബെയെ കണ്ടെത്താൻ പൊലീസ്​ അന്വേഷണം ഊർജ്ജിതമാക്കി. 60 ഓളം ക്രിമിനൽ കേസുകളിൽ പ്രതിയായ വികാസ്​ ദുബെ ഉത്തർപ്രദേശ്​ വിട്ടതായാണ്​ വിവരം. വികാസ്​ ദുബെയെ പിടികൂടാൻ സഹായിക്കുന്നവർക്ക്​ രണ്ടരലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. 

വെള്ളിയാഴ്​ചയായിരുന്നു കേസിനാസ്​പദമായ സംഭവം. 60ഓളം ക്രിമിനൽ കേസുകളിൽ പ്രതിയായ വികാസ്​ ദുബെ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരം അറിഞ്ഞ്​ പൊലീസുകാർ യു.പിയിലെ ബിക്രു വില്ലേജിൽ എത്തിയതായിരുന്നു. എന്നാൽ കെട്ടിടത്തിന്​ മുകളിൽനിന്ന്​ പൊലീസുകാർക്ക്​ നേരെ ഗുണ്ടാസംഘം വെടിയുതിർത്തു. ആക്രമണത്തിൽ എട്ടു പൊലീസുകാരാണ്​ കൊല്ലപ്പെട്ടത്​​.

Follow Us:
Download App:
  • android
  • ios