യാത്രക്കിടെ ഗ്രാമത്തിൽ കുറച്ച് സമയം വാഹനം നിർത്തി ഇറങ്ങിയ ഇരുവരും ഇവിടെയുണ്ടായിരുന്ന കുട്ടികൾക്ക് മിഠായി നൽകി

ബെംഗളുരു: കുട്ടിക്കടത്തുകാരെന്ന് ആരോപിച്ച് അച്ഛനെയും മകനെയും ആൾക്കൂട്ടം മർദ്ദിച്ച് അവശരാക്കി. കർണാടകത്തിലെ കലബുർഗി ജില്ലയിലെ അഫ്സൽപുർ താലൂക്കിലെ ഗ്രാമത്തിലാണ് സംഭവം. ജ്യോതിഷികളായ അച്ഛനും മകനുമാണ് മർദ്ദനമേറ്റത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

യാത്രക്കിടെ ഗ്രാമത്തിൽ കുറച്ച് സമയം വാഹനം നിർത്തി ഇറങ്ങിയ ഇരുവരും ഇവിടെയുണ്ടായിരുന്ന കുട്ടികൾക്ക് മിഠായി നൽകി. ഇത് കണ്ടുനിന്ന ഗ്രാമവാസികൾ ഇരുവരും കുട്ടികളെ കടത്താൻ എത്തിയവരാണെന്ന് ആരോപിച്ച് മർദ്ദിക്കാനും തുടങ്ങി.

പൊലീസെത്തിയപ്പോഴാണ് നാട്ടുകാർ ഇരുവരെയും മർദ്ദിക്കുന്നത് നിർത്തിയത്. കഴിഞ്ഞ വർഷം ഗൂഗിളിൽ എഞ്ചിനീയറായിരുന്ന ഒരാളെ കർണാടകത്തിലെ ബിദാറിൽ കുട്ടിക്കടത്താരോപിച്ച് മർദ്ദിച്ച് കൊലപ്പെടുത്തിയിരുന്നു.