പെർള സ്വദേശി സുശീല (40) ആണ് മരിച്ചത്. കൊലപാതമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. സുശീലയുടെ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കാസർകോട്: കാസര്‍കോട് പെര്‍ളയില്‍ യുവതിയെ വീട്ടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പെർള സ്വദേശി സുശീല (40) ആണ് മരിച്ചത്. കൊലപാതമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. സുശീലയുടെ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വൈകീട്ട് അഞ്ചരയോടെയാണ് സുശീലയെ അയൽവാസികൾ മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്ന് മണിയോടെ മദ്യപിച്ചെത്തിയ ഭർത്താവും സുശീലയുമായി വഴക്കുണ്ടായതായി അയൽവാസികൾ പറയുന്നു. ദിവസവും മദ്യപിച്ചെത്തി ഇയാൾ ഭാര്യയെ മർദ്ദിക്കുന്നത് പതിവാണെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറലാശുപത്രിയിലേക്ക് മാറ്റി.

Read Also: ആംബുലൻസിലെ പീഡനം: പെൺകുട്ടിയെയും കുടുംബത്തെയും സർക്കാർ സഹായിക്കും, അതിക്രമം പൊറുക്കാനാവില്ലെന്നും മന്ത്രി...