കായംകുളം പുള്ളിക്കണക്ക് സ്വദേശിയായ മുകേഷ് എന്നയാളെ തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് അസീമിനെ പിടികൂടിയത്. 

കായംകുളം: പണയം വച്ച ബൈക്ക് തിരിച്ചു ചോദിച്ചതിന്റെ വിരോധത്തില്‍ സ്റ്റീല്‍ പൈപ്പ് കൊണ്ട് യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. കൃഷ്ണപുരം കാട്ടിരേത്ത് വടക്കതില്‍ വീട്ടില്‍ അഷ്റഫ് മകന്‍ മുഹമ്മദ് അസീം(30)നെയാണ് കായംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. കായംകുളം പുള്ളിക്കണക്ക് സ്വദേശിയായ മുകേഷ് എന്നയാളെ തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് അസീമിനെ പിടികൂടിയത്. 

കഴിഞ്ഞദിവസം രണ്ടാം കുറ്റി ജംഗ്ഷന് കിഴക്ക് വശം റോഡില്‍ വച്ചായിരുന്നു സംഭവം. സംഭവത്തില്‍ തലയ്ക്ക് പരുക്കേറ്റ മുകേഷ് ആശുപത്രിയില്‍ ചികിത്സ തേടി. കായംകുളം സി.ഐ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തില്‍ എസ്.ഐ ശ്രീകുമാര്‍, പൊലീസുകാരായ വിഷ്ണു, അനു, അരുണ്‍, സബീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.


ബസില്‍ എംഡിഎംഎ കടത്ത്; മധ്യവയസ്‌കന്‍ പിടിയില്‍

മാനന്തവാടി: മാരക മയക്കുമരുന്നായ എം.ഡി.എം.എ കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസില്‍ കടത്തുന്നതിനിടെ മധ്യവയസ്‌കനെ എക്സൈസ് സംഘം പിടികൂടി. കോഴിക്കോട് കേച്ചേരി എരഞ്ഞിപ്പാലം കുളങ്ങരക്കണ്ടി വീട്ടില്‍ കെ. ശ്രീജിഷ് (47) ആണ് പിടിയിലായത്. അമ്പത് ഗ്രാം എം.ഡി.എം.എ ആയിരുന്നു ഇയാള്‍ ചില്ലറ വില്പനക്കായി കടത്തിയിരുന്നത്. പോക്കറ്റിലായിരുന്നു ഇത് സൂക്ഷിച്ചിരുന്നു. ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ രാവിലെ പത്തരയോടെ വാഹന പരിശോധന നടത്തുകയായിരുന്നു. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സജിത്ത് ചന്ദ്രന്‍, പ്രിവന്റ്റ്റീവ് ഓഫീസര്‍മാരായ കെ. ജോണി, പി.ആര്‍. ജിനോഷ്, സിവില്‍ എക്സൈസ് ഓഫീസര്‍ ആയ കെ.എസ്. സനൂപ് എക്സൈസ് ഡ്രൈവര്‍ കെ.കെ. സജീവ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. തൊണ്ടി മുതലും പ്രതിയെയും കൂടുതല്‍ നടപടികള്‍ക്കായി മാനന്തവാടി എക്സൈസ് റേയ്ഞ്ച് ഓഫീസിലേക്ക് മാറ്റി.

'കേന്ദ്രത്തിന്റെ നിയമ കുരുക്ക് വീണ്ടും, പ്രവാസികളുടെ മൃതദേഹങ്ങൾ കെട്ടി കിടക്കുന്നു'; ആരോപണവുമായി അഷ്റഫ്

YouTube video player