ഇടുക്കി: കൈക്കൂലി കേസിൽ എഎസ്ഐക്ക് രണ്ട് വർഷം തടവ് ശിക്ഷയും അരലക്ഷം രൂപ പിഴയും വിധിച്ച് മൂവാറ്റുപുഴ വിജിലൻസ് കോടതി. ഇടുക്കി ശാന്തൻപാറ സ്റ്റേഷനിൽ എഎസ്ഐ ആയിരുന്ന എം വി ജോയിയെ ആണ് കോടതി കുറ്റക്കാരനെന്ന് കണ്ടത്തി ശിക്ഷിച്ചത്. 2011 ൽ ഒരു അടിപിടി കേസ് ഒത്തുതീർപ്പാക്കുന്നത് ജോയ് 5,000 രൂപ കൈക്കൂലി വാങ്ങിയെന്നതായിരുന്നു കേസ്.