കൊച്ചി:  സ്വർണ്ണക്കടത്ത് കേസ് പ്രതിയുമായി എൻഡിഎ കൺവീനർ തുഷാർ വെള്ളാപ്പള്ളിക്ക് ബന്ധമുണ്ടെന്ന് ആരോപണം. ശ്രീനാരായണ സേവാ സംഘമാണ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും,മകൻ തുഷാറിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കൊച്ചി എൻഐഎ യൂണിറ്റിന് സംഘം പരാതി നൽകി.

കണിച്ചുകുളങ്ങര എസ്എൻഡിപി യോഗം യൂണിയൻ സെക്രട്ടറി കെ കെ മഹേശന്‍റെ ആത്മഹത്യയെ തുടർന്ന് വെള്ളാപ്പള്ളിക്കെതിരായ ആരോപണങ്ങൾ കൂടുതൽ ശക്തമാക്കുകയാണ് ശ്രീനാരായണ സേവാ സംഘം. കെ കെ മഹേശന്‍റെ ആത്മഹത്യാക്കുറിപ്പിലെ കാര്യങ്ങൾ അന്വേഷിച്ചാൽ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങൾ പുറത്ത് വരും.

സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് കൊച്ചി എൻഐഎ യൂണിറ്റിന് ശ്രീനാരായണ സേവാ സംഘം പരാതി നൽകി.

കെ കെ മഹേശന്റെ ദുരൂഹ മരണത്തിൽ അന്വേഷണം അവസാനിക്കും വരെ വെള്ളാപ്പള്ളി നടേശൻ ചുമതലകളിൽ നിന്ന് മാറി നിൽക്കണമെന്നാണ് ശ്രീനാരായണ സേവാ സംഘത്തിന്‍റെ നിലപാട്.