കണ്ണൂർ/കരിപ്പൂര്‍:  വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണം പിടിച്ചു. ദുബായിൽ നിന്ന് എത്തിയ കാസർകോട് മഞ്ചേശ്വരം സ്വദേശി മുഹമ്മദ് ഇർഫാനിൽ നിന്നാണ് കസ്റ്റംസ് 600 ഗ്രാം സ്വർണം പിടികൂടിയത്.
27 ലക്ഷം വിലവരുന്ന സ്വർണമാണ് ഇത്. കണ്ണൂരിൽ ഇന്നലെ ഒരു കോടി ഇരുപത് ലക്ഷത്തിന്‍റെ സ്വർണം 7 പേരിൽ നിന്നായി പിടികൂടിയിരുന്നു.

അതേ സമയം കരിപ്പൂര്‍ വിമാനത്താവളത്തിലും വീണ്ടും സ്വര്‍ണവേട്ട. ജിദ്ദയിൽ നിന്നെത്തിയാളിൽ നിന്ന് 578 ഗ്രാം സ്വര്‍ണം പിടിച്ചു. സ്വർണം ഇൻഡക്ഷൻ കുക്കറിൽ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം.