കഴിഞ്ഞ മാസം ആറിനാണ് കേസ് ആസ്പദമായ സംഭവം നടന്നത്. യുവതി നൽകിയ പരാതി ഇങ്ങനെ, പീഢനത്തിനിരയായ യുവതിയും അടൂർ സ്വദേശി രാജുവും പരിചയക്കാരായിരുന്നു. 

നോയിഡ: ജോലി വാഗ്ദാനം ചെയ്തു മലയാളി നഴ്‌സിനെ പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ അടൂർ സ്വദേശിയെ നോയിഡ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കോടതി റിമാൻഡ് ചെയ്തു.

കഴിഞ്ഞ മാസം ആറിനാണ് കേസ് ആസ്പദമായ സംഭവം നടന്നത്. യുവതി നൽകിയ പരാതി ഇങ്ങനെ, പീഢനത്തിനിരയായ യുവതിയും അടൂർ സ്വദേശി രാജുവും പരിചയക്കാരായിരുന്നു. ജോലി നൽകുന്നതിനുള്ള അഭിമുഖത്തിനായി രാജു വീട്ടിലേക്ക് വിളിപ്പിച്ചു. വീട്ടിൽ അഭിമുഖം നടക്കുന്നതിനെക്കുറിച്ചു സംശയമുന്നയിച്ചപ്പോൾ കുടുംബാംഗങ്ങളുണ്ടെന്നും ആശങ്കപ്പെടേണ്ടതില്ലെന്നുമായിരുന്നു മറുപടി. 

രാവിലെ വീട്ടിലെത്തിയപ്പോൾ ആരും സ്ഥലത്തുണ്ടായിരുന്നില്ല. ഭാര്യയും കുടുംബാംഗങ്ങളും ജോലിക്കായി പുറത്തുപോയിരിക്കുകയാണെന്നും ഉടൻ മടങ്ങിയെത്തുമെന്നും രാജു പറഞ്ഞു. തുടർന്ന് രാജു നൽകിയ ശീതളപാനീയം കുടിച്ചെന്നുംഅതിനു ശേഷം നടന്നതു തനിക്കോർമയില്ലെന്നും യുവതി പരാതിയിൽ വ്യക്തമാക്കുന്നു. 

രാത്രിയിൽ ഉണർന്നപ്പോഴാണു പീഡനത്തിനിരയായെന്ന് അറിഞ്ഞത്. പിന്നീടു ഹോസ്റ്റലിലേക്കു മടങ്ങി.ലഹരി മരുന്നു കലർത്തിയ ശീതളപാനീയമാകാം നൽകിയതെന്നാണ് പൊലീസ് പറയുന്നത്. പരാതി നൽകാൻ ഒരു മാസം വൈകിയത് എന്തുകൊണ്ടാണെന്നും കേസിന്റെ മറ്റു വിശദാശംങ്ങളും അന്വേഷിച്ചു വരികയാണെന്നും പൊലീസ് അറിയിച്ചു.