കൊടകര കുഴൽപ്പണ കേസിൽ അറസ്റ്റിലായ പ്രതി മാർട്ടിന്റെ പക്കൽ നിന്ന്  മുൻപ് കഞ്ചാവ് കേസ് ഒത്തുതീർപ്പാക്കാൻ കൈക്കൂലി വാങ്ങിയതായി വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു

തൃശൂർ: ക്രിമിനൽ കേസ് പ്രതിയിൽ നിന്ന് മുപ്പതിനായിരം രൂപ കൈക്കൂലി വാങ്ങിയ ഇരിങ്ങാലക്കുട സ്റ്റേഷനിലെ പൊലീസുകാരൻ അനൂപ് ലാലനെ തൃശൂർ റൂറൽ എസ്.പി. ജി പൂങ്കുഴലി സസ്പെൻഡ് ചെയ്തു. കൊടകര കുഴൽപ്പണ കേസിൽ അറസ്റ്റിലായ പ്രതി മാർട്ടിന്റെ പക്കൽ നിന്ന് മുൻപ് കഞ്ചാവ് കേസ് ഒത്തുതീർപ്പാക്കാൻ കൈക്കൂലി വാങ്ങിയതായി വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. മാർട്ടിന്റെ ഫോൺ റെക്കോർഡുകൾ പരിശോധിച്ചപ്പോൾ ആണ് പൊലീസുകാരനുമായുള്ള ബന്ധം വ്യക്തമായത്. ഇക്കാര്യത്തിൽ. ഇന്നലെ മാർട്ടിനെ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തുടർന്നാണ് എസ് പിയുടെ നടപടി

Add Asianetnews as a Preferred SourcegooglePreferred