ആലപ്പുഴ: ക്ഷേത്രോത്സവത്തിനിടെ എസ്ഐയെയും തടയാൻ ശ്രമിച്ച പൊലീസുകാരനെയും തല്ലിച്ചതച്ചു. ആലപ്പുഴ ജില്ലയിലെ കണ്ടല്ലൂർ വടക്കൻ കോയിക്കൽ ക്ഷേത്രത്തിൽ ഉത്സവത്തോട് അനുബന്ധിച്ചാണ് സംഘര്‍ഷം. ഘോഷയാത്രയിൽ ഉണ്ടായ സംഘർഷത്തെ നിയന്ത്രിക്കാൻ എത്തിയപ്പോഴാണ് പൊലീസുകാര്‍ക്ക് മ‍ര്‍ദ്ദനമേറ്റത്.

കനകക്കുന്ന് എസ്ഐ  ശ്രീകാന്ത് എസ് നായരെയാണ് ഒരു സംഘം മര്‍ദ്ദിച്ചവശനാക്കിയത്. എസ്ഐക്ക് ഇരു കൈകൾക്കും സാരമായി പരിക്കേറ്റു. എസ്ഐയെ മര്‍ദ്ദിക്കുന്നത് തടയാൻ ശ്രമിച്ച സിവിൽ പോലീസ് ഓഫീസർ സതീഷിനും പരിക്കേറ്റു. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസിന് നേരെ ഗുണ്ടകൾ കരുതിക്കൂട്ടി നടത്തിയ ആക്രമണമാണിതെന്ന് സതീഷ് ആരോപിച്ചു.