കാസർകോട്: എസ്‌പി ഓഫീസ് ജീവനക്കാരിയെ രാത്രി പിന്തുടർന്ന് ശല്യം ചെയ്ത എസ്ഐയെ സസ്പെന്റ് ചെയ്തു. കാസർകോട് ജില്ലാ പോലീസ് മേധാവിയുടെ ഓഫിസ് ജീവനക്കാരിയെ രാത്രി പിന്തുടർന്ന് ശല്യം ചെയ്ത കേസിലാണ് നടപടി. കാസർകോട് വയർലസ് എസ്ഐ മനേഷിനെയാണ് സസ്പെന്റ് ചെയ്തത്.  

ഇക്കഴിഞ്ഞ മാർച്ച് 13 നാണ് സംഭവം. വനിതാ ഉദ്യോഗസ്ഥയെ പിന്തുടർന്ന് തടഞ്ഞു നിർത്തി അസഭ്യം പറഞ്ഞെന്നാണ് പരാതി. മനേഷ് ആലപ്പുഴ സ്വദേശിയാണ്. ഇയാൾക്കെതിരെ വേറെയും കേസുകൾ നിലവിലുണ്ട്. ക്രൈം റെക്കോർഡ്സ് ബ്യൂറോ എഡിജിപി സുബേഷ് കുമാറാണ് മനേഷിനെ സസ്പെന്റ് ചെയ്തത്.