അവസാന വർഷ ഫുഡ് ടെക്നോളജി വിദ്യാർത്ഥികൾ ആയ നിതിനയും അഭിഷേകും അടുപ്പത്തിൽ ആയിരുന്നുവെന്നാണ് നിതിനയുടെ അമ്മ ബിന്ദു കമ്മീഷനോട് പറഞ്ഞതു. 

കോട്ടയം: പാലാ തോമസ് കോളേജിൽ യുവതിയെ സഹപാഠി കഴുത്തറുത്തു കൊന്ന കേസിന്റെ അന്വേഷണം നിരീക്ഷിക്കുമെന്ന് വനിതാ കമ്മീഷൻ. കൊലയ്ക്ക് ശേഷമുള്ള പ്രതിയുടെ പെരുമാറ്റം ഞെട്ടിപ്പിക്കുന്നതാണെന്ന് അധ്യക്ഷ പി.സതീദേവി പറഞ്ഞു. ഇരുവരും അടുപ്പത്തിൽ ആയിരുന്നുവെന്നും, പഠിത്തത്തിൽ ശ്രദ്ദിക്കാൻ താൻ ഉപദേശിച്ചുവെന്നും നിതിനയുടെ അമ്മ ബിന്ദു കമ്മീഷനോട് പറഞ്ഞു. കേസിൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുകയാണ് പോലീസ്.

അവസാന വർഷ ഫുഡ് ടെക്നോളജി വിദ്യാർത്ഥികൾ ആയ നിതിനയും അഭിഷേകും അടുപ്പത്തിൽ ആയിരുന്നുവെന്നാണ് നിതിനയുടെ അമ്മ ബിന്ദു കമ്മീഷനോട് പറഞ്ഞതു. പിന്നീട് ഇരുവർക്കിടയിൽ എന്തു സംഭവിച്ചു എന്ന് അറിയില്ല. പിടിച്ചു വാങ്ങിയ ഫോൺ അഭിഷേക് മകൾക്ക് തിരിച്ചു നൽകിയെന്നും ഫോണിൽ തന്നോട് സംസാരിക്കവെ ആണ് ആക്രമണം നടന്നത് എന്നും പൊട്ടിക്കരഞ്ഞു കൊണ്ട് അമ്മ പറഞ്ഞു.

കേസ് അന്വേഷണം കൃത്യമായി നിരീക്ഷിക്കുമെന്നു വനിതാ കമ്മീഷൻ വ്യക്തമാക്കി. ക്യാമ്പസുകളിൽ ബോധവക്കരണ പരിപാടികൾ വേണമെന്നും ഉന്നത വിദ്യാഭ്യാസ വകുപിന് ഇക്കാര്യത്തില് ശുപാർശ നൽകുമെന്നും കമ്മീഷൻ വ്യക്തമാക്കി കേസിൽ ശാസ്ത്രീയ തെളിവുകൾ ഷേകരിക്കുകയാണ് പൊലിസ്. ഇതിനായി പ്രതിയുടെയും നിതിനയുടെയും ഫോണുകൾ പരിശോദിക്കുകയാണ്. പാലാ സബ് ജയിലിൽ റിമാൻഡിൽ കഴിയുകയാണ് പ്രതി അഭിഷേക്. നാളെ കസ്റ്റഡി അപേക്ഷ നൽകാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.