Asianet News MalayalamAsianet News Malayalam

വാഹന പരിശോധനയ്ക്കിടെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചു; കായംകുളം പൊലീസിനെതിരെ പരാതിയുമായി വൃക്കരോഗി

താലൂക്ക് ആശുപത്രിയിൽ നിന്ന് ഡയാലിസിസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴി ആയിരുന്നു ദുരനുഭവം എന്ന് റാഫി പറഞ്ഞു. 

kidney patient treated badly during traffic checking bad experience from kerala traffic police
Author
Alappuzha, First Published Apr 17, 2021, 10:56 PM IST

ആലപ്പുഴ: വാഹന പരിശോധനയുടെ പേരിൽ വൃക്ക രോഗിയെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചെന്ന് പരാതി. കായംകുളത്തെ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ പെരിങ്ങാല സ്വദേശി മുഹമ്മദ് റാഫി സിഐക്കും മനുഷ്യാവകാശ കമ്മീഷനും പരാതി  നൽകി.താലൂക്ക് ആശുപത്രിയിൽ നിന്ന് ഡയാലിസിസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴി ആയിരുന്നു ദുരനുഭവം എന്ന് റാഫി പറഞ്ഞു. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം 

കായംകുളം ട്രാഫിക് പൊലീസുകാരെ.. കൊറച്ചൊക്കെ മര്യാദ കാണിക്കണം..

ഇന്ന് ഞാൻ. ഡയാലിസിസ് കഴിഞ്ഞു. ഇറങ്ങിയപ്പോൾ തന്നേ... തീരെ അവശനായിരുന്നു.
തലവേദനയും.. ഒക്കെ കൊണ്ടു. എത്രയും പെട്ടന്ന് വീട് പിടിക്കാം എന്ന് കരുതി.. സ്കൂട്ടർ എടുത്തു.. വീട്ടിലേക്ക് പോയ വഴിയിൽ. ട്രാഫിക് പോലീസിന്റെ നേതൃത്വത്തിൽ ബോയ്സ് സ്കൂളിന്റെ ഫ്രണ്ടിൽ ഉള്ള റോഡിൽ മറഞ്ഞു നിന്നുള്ള പോലീസ് ചെങ്കിങ്.. ഉണ്ടായിരുന്നു..

ഹെൽമെറ്റ്‌ ഇല്ലാത്തത് കൊണ്ട് പോലീസ് കൈകാണിച്ചു. നിർത്തിച്ചു.. അത് അവരുടെ ജോലിയാണ്.. സമ്മതിക്കാം

അപ്പോൾ തന്നെ ഞാൻ. അവരോട് പറഞ്ഞു സാറെ ഞാൻ. ഡയാലിസിസ് കഴിഞ്ഞു. വരികയാണ്..എനിക്ക് ഇപ്പോൾ ഹെൽമെറ്റ്‌ വെക്കാൻ പറ്റില്ല. ഹെൽമെറ്റിന്റെ വെയ്റ്റ് എനിക്ക്. താങ്ങാൻ പറ്റില്ല എന്നൊക്കെ.

അപ്പോൾ ഒരു. കോൺസ്റ്റബിൾ.. എനിക്ക് നേരെ. ചാടി കടിച്ചോണ്ട് വന്നിട്ട് പറഞ്ഞു വണ്ടി സൈഡിലേക്ക് ഒതുക്കി.വെക്കടാ എന്ന് പറഞ്ഞു വണ്ടി ഒതുക്കി വെപ്പിച്ചു...

നീ. സാറിനെ.. പോയി കണ്ട് പെറ്റി അടച്ചിട്ടു പോയാൽ മതിയെന്ന്.. പറഞ്ഞു

ഞാൻ. Si. സാറിനോട്.. പോയി കാര്യം പറഞ്ഞു..
സർ ഞാൻ ഡയാലിസിസ് കഴിഞ്ഞു വരികയാണ്. എനിക്ക് തീരെ വയ്യ നിൽക്കാൻ പോലും വയ്യ എന്നൊക്കെ. പറഞ്ഞു..

ഇവർ ആരും എന്നെ വിടാൻ. സമ്മതിക്കുന്നില്ല..

ഞാൻ. ആ സാറിനോട്.. കോൺസ്റ്റബിളിന്റെ പേര് എന്താണ് എന്ന്. ചോദിച്ചു..
അവർക്ക് അത് ഇഷ്ട്ടപെട്ടില്ല...

എന്നെ. അവിടെ പിടിച്ചു നിർത്തി...
അപ്പോഴേക്കും ഞാൻ ശരീരം കൊഴിഞ്ഞു. താഴെ വീണു...
അടിവയറിൽ വേദന.. വന്നപ്പോൾ. തീരെ പിടിച്ചു നിൽക്കാൻ പറ്റാതായി..

വോമിറ്റിംഗ് ചെയ്തു. വയ്യാതെ മണ്ണിൽ കിടന്ന്. ഇഴഞ്ഞിട്ട് പോലും അവിടുള്ള. ഒരു പോലീസുകാരൻ. പോലും. തിരിഞ്ഞു. നോക്കിയില്ല..അത് വഴി വന്ന എന്നെ. അറിയുന്ന രണ്ട് പിള്ളേർ.. ഞാൻ. അവരെ കണ്ടില്ല. അപ്പോളേക്കും എന്റെ ബോധം പോയിരുന്നു.

അവര് എന്നെ താങ്ങി ഒരു ഓട്ടോ വിളിച്ചു വീട്ടിലേക്ക് വിട്ടു...

അവിടെ നിന്ന പല പോലീസ്കാർക്കും എന്നെ അറിയുന്നതാണ് എന്നിട്ടും പോലും ഒരു. മര്യാദ എന്നോട് അവര് കാണിച്ചില്ല

ഇത്രയും മനുഷ്യത്വം ഇല്ലത്ത ഈ. പോലീസുകാർക്ക് എതിരെ നടപടി സ്വീകരിക്കണം എന്ന് ആവിശ്യപെട്ടുകൊണ്ട്..
കായംകുളം സർക്കിൾ ഇൻസ്‌പെക്ടർക്ക്‌ പരാതി കൊടുക്കാൻ. തീരുമാനിച്ചു..

കായംകുളത്തെ പോലീസുകാരുടെ പ്രവർത്തികൾ ഇത് ആദ്യമായിട്ട് ഒന്നുമല്ല.

ഇതുമായി ബന്ധപ്പെട്ട് മറുപടി കിട്ടിയില്ലെങ്കിൽ Sp ക്കും.
മനുഷ്യവകാശ. കമ്മീഷനും പരാതി കൊടുക്കാനാണ് തീരുമാനം.

 

കായംകുളം ട്രാഫിക് പൊലീസുകാരെ.. കൊറച്ചൊക്കെ മര്യാദ കാണിക്കണം.. ഇന്ന് ഞാൻ. ഡയാലിസിസ് കഴിഞ്ഞു. ഇറങ്ങിയപ്പോൾ തന്നേ......

Posted by റാഫി പെരിങ്ങാല on Saturday, 17 April 2021
Follow Us:
Download App:
  • android
  • ios