പൊലീസ് അന്വേഷണം തുടങ്ങിയപ്പോള്‍ മുതല്‍ പല സ്ഥലങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്നു അജ്മല്‍. ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. 

കൊച്ചി: കാക്കനാട് മയക്കുമരുന്നു നല്‍കി യുവതിയെ കൂട്ടബലാത്സംഗം (gang rape) ചെയ്ത കേസില്‍ ഒരാള്‍ കൂടി പിടിയില്‍. ആലപ്പുഴ പെരിങ്ങാല മുഹമ്മദ് അജ്മലിനെയാണ് (Muhammed Ajmal) തൃശൂര്‍ ചാവക്കാടുവെച്ച് പിടികൂടിയത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം രണ്ടായി. പൊലീസ് അന്വേഷണം തുടങ്ങിയപ്പോള്‍ മുതല്‍ പല സ്ഥലങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്നു അജ്മല്‍. ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. സംഭവശേഷം ഒളുവില്‍ പോയ മറ്റ് രണ്ടുപേര്‍ക്കുവേണ്ടി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. അജ്മലിന്റെ സുഹൃത്ത് ഷമീര്‍ ലോഡ്ജ് നടത്തിപ്പുകാരി ക്രിസ്റ്റീന എന്നിവരാണ് ഇനി പിടിയിലാകാനുള്ളത്. അജ്മലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.