വൈകുന്നേരം ആറു മണിയോടെ വീട്ടിലെത്തിയ സുനിതയുടെ ഭർത്താവ് ശ്യാംകുമാർ സുനിതയെ ക്രൂരമായി വെട്ടിക്കൊല്ലുകയായിരുന്നു.

കൊല്ലം: അഞ്ചൽ വിളക്കുപാറയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. ദീർഘനാളായി നിലനിന്നിരുന്ന കുടുംബ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്. പിഞ്ചുകുഞ്ഞുങ്ങളുടെ മുന്നിലായിരുന്നു ക്രൂരമായ കൊലപാതകം.

Add Asianetnews as a Preferred SourcegooglePreferred

സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരി സുനിതയാണ് കൊല്ലപ്പെട്ടത്. വൈകുന്നേരം ആറു മണിയോടെ വീട്ടിലെത്തിയ സുനിതയുടെ ഭർത്താവ് ശ്യാംകുമാർ സുനിതയെ ക്രൂരമായി വെട്ടിക്കൊല്ലുകയായിരുന്നു. 5 മാസങ്ങൾക്ക് മുൻപ് മദ്യലഹരിയിൽ മക്കളെ മർദ്ദിച്ചതിനെ തുടർന്ന് സുനിത ശ്യാമിനെതിരെ ചൈഡ് ലൈനിൽ പരാതി നൽകുകയും ശ്യാം റിമാൻഡിലാകുകയും ചെയ്തിരുന്നു. പിന്നീട് ഇരുവരും രണ്ടിടത്തായിരുന്നു താമസം.

ഇന്ന് വൈകുന്നേരം വീട്ടിലെത്തിയ ശ്യാം ഒരു പ്രകോപനവുമില്ലാതെ സുനിതയെ മൃഗീയമായി വെട്ടുകയായിരുന്നു. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന മക്കളുടെ മുന്നിലായിരുന്ന ക്രൂരമായ ആക്രമണം.

ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ പരിക്കേറ്റ സുനിതയെ അഞ്ചലിൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ വച്ച് മരണം സംഭവിച്ചു. നാട്ടുകാർ ഏരുർ പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചതോടെ പൊലീസെത്തി ശ്യാമിനെ കസ്റ്റഡിയിൽ എടുത്തു.

YouTube video player