കേസില്‍ ഒന്ന് മുതൽ ഏഴ് വരെയുള്ള പ്രതികൾ കുറ്റക്കാരെന്ന് കോടതി. ഏട്ടാം പ്രതിയെ വെറുതെ വിട്ടു.
കൊല്ലം: കൊല്ലത്തെ രഞ്ജിത്ത് ജോണ്‍സണ്‍ വധക്കേസില്‍ ഒന്ന് മുതൽ ഏഴ് വരെ പ്രതികൾ കുറ്റക്കാരെന്ന് കോടതി. എട്ടാം പ്രതിയെ വെറുതെ വിട്ടു. പ്രതികള്‍ക്കുള്ള ശിക്ഷ നാളെ പ്രസ്താവിക്കും.
കഴിഞ്ഞ ഓഗസ്റ്റ് 15 നാണ് രഞ്ജിത്തിനെ തട്ടിക്കൊണ്ട് പോയി കൊന്ന് കുഴിച്ച് മൂടിയത്. അഞ്ചംഗ സംഘമാണ് രഞ്ജിത്തിനെ തട്ടിക്കൊണ്ട് പോയത്. കേസിലെ പ്രതിയായ മനോജിന്‍റെ ഭാര്യ വര്‍ഷങ്ങളായി രഞ്ജിത്തിനൊപ്പമായിരുന്നു താമസം. ഇതിന്‍റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൊലപാതകം, തട്ടിക്കൊണ്ടു പോകൽ, ഗൂഢാലോചന, മാരകമായി മുറിവേൽപിക്കൽ, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണു പ്രതികൾക്കു മേൽ ചുമത്തിയിട്ടുള്ളത്.
