Asianet News MalayalamAsianet News Malayalam

'കൂടത്തായി എഫ്ഐആർ വെറും കെട്ടുകഥ'; ജോളിക്ക് വേണ്ടി ഹാജരായി അഡ്വ. ആളൂർ

അഭിഭാഷകനെ ഭീഷണിപ്പെടുത്തിയും നിർബന്ധിച്ചുമാണ് കേസിൽ സാക്ഷിയാക്കിയതെന്നും പൊന്നാമറ്റം വീട്ടിൽ നിന്ന് പിടിച്ചെടുത്തത് സയനൈഡ് അല്ലെന്നും ആളൂർ കോടതിയിൽ വാദിച്ചു.

koodathayi roy murder bail trial of jolly begins
Author
Kozhikode, First Published Feb 15, 2020, 12:25 PM IST

കോഴിക്കോട്: കൂടത്തായി  കൊലപാതക പരമ്പര കേസിൽ പ്രതികളുടെ ജാമ്യാപേക്ഷയിൽ വാദം തുടങ്ങി. റോയ് കൊലപാതകക്കേസിലെ എഫ്ഐആർ വെറും ഡിറ്റക്റ്റീവ് കഥ മാത്രമാണെന്ന് ജോളിക് വേണ്ടി ഹാജരായ അഡ്വ ബി ആർ ആളൂർ വാദിച്ചു. അഭിഭാഷകനെ ഭീഷണിപ്പെടുത്തിയും നിർബന്ധിച്ചുമാണ് കേസിൽ സാക്ഷിയാക്കിയതെന്നും പൊന്നാമറ്റം വീട്ടിൽ നിന്ന് പിടിച്ചെടുത്തത് സയനൈഡ് അല്ലെന്നും ആളൂർ കോടതിയിൽ വാദിച്ചു. 

ജോളി, എം എസ് മാത്യു എന്നിവരുടെ ജാമ്യാപേക്ഷയാണ് പ്രിൻസിപ്പൽ സെഷൻസ് കോടതി പരിഗണിക്കുന്നത്. കടലക്കറിയിലും വെള്ളത്തിലും സോഡിയം സയനൈഡ് കലര്‍ത്തിയാണ് ആദ്യ ഭര്‍ത്താവ് റോയ് തോമസിനെ ജോളി കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രം. പ്രധാന സാക്ഷികളായ റോയ് തോമസിന്‍റെ മക്കളുടെ മൊഴിയാണ് നിര്‍ണ്ണായകമായത്. 

ഈ കേസിൽ 8000 പേജുള്ള കുറ്റപത്രമാണ് പൊലീസ് സമര്‍പ്പിച്ചിരിക്കുന്നത്. 246 സാക്ഷികളാണുള്ളത്. 322 ഡോക്യുമെന്‍റ്സും 22 മെറ്റീരിയല്‍ ഒബ്ജെക്ട്സും സമര്‍പ്പിച്ചു. കൊലപാതകം, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന, തെളിവ് നശിപ്പിക്കല്‍, വിഷം കൈവശം സൂക്ഷിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളാണ് ജോലി ചെയ്തതായി കണക്കാക്കിയിട്ടുള്ളത്. 

17 വർഷങ്ങൾക്കിടെ 6 കൊലപാതകങ്ങൾ നടന്ന കൂടത്തായി കൊലപാതക പരമ്പരയിൽ ആദ്യം കൊല്ലപ്പെട്ടത് ജോളിയുടെ അമ്മായി അന്നമയാണ് 2002 ഓഗസ്റ്റ് 22നായിരുന്നു ഇത്. ആട്ടിൻ സൂപ്പിൽ നായയെ കൊല്ലാനുള്ള വിഷം കലർത്തി നൽകിയായിരുന്നു കൊലപാതകം. ആറ് വർഷത്തിന് ശേഷം അന്നമയുടെ ഭർത്താവ് ടോ തോമസ് കൊല്ലപ്പെട്ടു. സയനൈഡ് നൽകിയായിരുന്നു ഇത്. 2011 സെപ്റ്റംബറിലാണ് ജോളി ഭർത്താവ് റോയ് തോമസിനെ കൊലപ്പെടുത്തുന്നത്. കടലക്കറിയിൽ സയനൈഡ് കലർത്തി നൽകിയായിരുന്നു ഇത്. 2014 ഫെബ്രുവരിയിൽ മാത്യു മഞ്ചാടിയെയും ഭക്ഷണത്തിൽ സയനൈഡ് കലർത്തി നൽകി കൊലപ്പെടുത്തി., ജോളിയുടെ രണ്ടാം ഭർത്താവ് മകളായ ഒന്നര വയസുകാരി ആൽഫൈനായിരുന്നു ക്രൂരതയുടെ അഞ്ചാമത്തെ ഇര, ബ്രെഡിൽ സയനൈഡ് കലർത്തി നൽകിയായിരുന്നു ഇത്, ഷാജുവിന്‍റെ ആദ്യ ഭാര്യ 
സിലിയായിരുന്നു അവസാനത്തെ ഇര. 

koodathayi roy murder bail trial of jolly begins

Follow Us:
Download App:
  • android
  • ios