മാങ്ങാനം മന്ദിരം ആശുപത്രിക്ക് സമീപം ബസിൽ വെച്ച് യാത്രക്കാരിയെ ശല്യപ്പെടുത്തിയപ്പോൾ ബസ് ജീവനക്കാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

കോട്ടയം: കോട്ടയത്തെ കുപ്രസിദ്ധ ഗുണ്ടാ നേതാവ് സൂര്യൻ എന്ന ശരത് രാജ് അറസ്റ്റിൽ (Arrest). മാങ്ങാനം മന്ദിരം ആശുപത്രിക്ക് സമീപം ബസിൽ വെച്ച് യാത്രക്കാരിയെ ശല്യപ്പെടുത്തിയപ്പോൾ ബസ് ജീവനക്കാർ പൊലീസിനെ (Police) വിവരം അറിയിക്കുകയായിരുന്നു. കോട്ടയം ഷാൻ കൊലക്കേസ് പ്രതിയായ ഗുണ്ട കെഡി ജോമോന്റെ എതിർ സംഘത്തിന്‍റെ നേതാവാണ് സൂര്യൻ.

സൂര്യന്റെ സംഘാംഗം എന്ന പേരിലാണ് ജോമോൻ പത്തൊമ്പതുകാരനായ ഷാനെ കൊന്നത്. ഈ സംഭവത്തിന് ശേഷം കോട്ടയം ഈസ്റ്റ് പൊലീസ് സൂര്യനെ ഏറെ തെരഞ്ഞെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. കുറച്ച് നാളുകളായി തൃശ്ശൂർ കേന്ദ്രീകരിച്ചായിരുന്നു സൂര്യന്‍റെ പ്രവർത്തനങ്ങൾ. ദിവസങ്ങൾക്ക് മുന്പാണ് സൂര്യൻ വീണ്ടും കോട്ടയത്ത് എത്തിയത്. ജോമോന്‍റെ സംഘാംഗമായ പുൽച്ചാടി ലുധീഷിനെ എറണാകുളത്ത് വച്ച് മർദ്ദിച്ചത് സൂര്യന്‍റെ സംഘമായിരുന്നു. ലഹരിക്കടത്തിലും സൂര്യന് പങ്കുണ്ടെന്നാണ് പൊലീസ് നിഗമനം. ഇയാളെ വിശദമായ ചോദ്യം ചെയ്ത ശേഷം നാളെ കോടതിയിൽ എത്തിച്ച് റിമാന്‍ഡ് ചെയ്യും. സൂര്യനൊപ്പം സംഘാംഗം അനക്സ് ഷിബുവും പൊലീസ് പിടിയിലായി.

തിരുവനന്തപുരത്ത് നാല് പൊലീസുകാർക്ക് കുത്തേറ്റു

പിടികിട്ടാപ്പുള്ളിയെ കീഴ്പ്പെടുത്തുന്നതിടെ തിരുവനന്തപുരം പാരിപ്പള്ളിയിൽ നാല് പൊലീസുകാർക്ക് കുത്തേറ്റു. കല്ലമ്പലം സ്റ്റേഷനിലെ പൊലീസുകാർക്കാണ് കുത്തേറ്റത്. കുത്തേറ്റെങ്കിലും പൊലീസുകാർ പ്രതി അനസിനെ കീഴടക്കി. ബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ചതുള്‍പ്പെടെ നിരവധിക്കേസിൽ പ്രതിയായ അനസ് പിടികിട്ടാപ്പുള്ളിയാണ്.

മുങ്ങി നടക്കുന്ന ഗുണ്ടകളെ പിടികൂന്നതിൻെറ ഭാഗമായി കല്ലമ്പലം പൊലീസിൽ രൂപീകരിച്ച സംഘത്തിലെ പൊലീസുകാരാണ് അനസിനെ പിടികൂടാൻ വൈകുന്നേരമെത്തിയത്. പാരിപ്പള്ളിയിലെ ഒരു ബാറിൽ അനസ് എത്തുന്നവെന്ന വിവരത്തിൻെറ അടിസ്ഥാനത്തിൽ മഫ്തിയിൽ പൊലീസുകാർ വളഞ്ഞു. അനസിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഓടി. പിന്നാലെ ഓടി പിടികൂടിയ പൊലീസുകാരെ അനസ് കത്തിയെടുത്ത് കുത്തി. ശ്രീജിത്ത്, വിനോദ്, ചന്തു, ജയൻ എന്നീ പൊലീസുകാർക്കാണ് കുത്തേറ്റത്.

Also Read : തൊടുപുഴയിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം ; മുൻ ഭർത്താവ് പിടിയിൽ

Also Read : യുവതിയെ വേദനിപ്പിച്ചത് കണ്ടക്ടറുടെ പ്രകോപനവും മറ്റു യാത്രക്കാരുടെ നിസ്സഹകരണവും

ശ്രീജിത്തിൻെറ നടുവിനും, വിനോദിൻെറ തോളിനുമാണ് കുത്തേറ്റത്. പരിക്കേറ്റ പൊലീസുകാർ തന്നെ അനസിനെ തടഞ്ഞുനിർത്തി. കൂടുതൽ പൊലീസും സ്ഥലത്തെത്തി. മൂന്ന് പൊലീസുകാരെ കിംസിലും വിനോദിനെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തി. പിടികൂടിയ അനസിനെ കല്ലമ്പലം പൊലീസ് ചോദ്യം ചെയ്യുകയാണ്. ഇയാള്‍ മയക്കുമരുന്നിന് അടിമയാണെന്ന് പൊലീസ് പറഞ്ഞു.

Also Read : ഡിജിപിയുടെ പേരിൽ തട്ടിപ്പ് ; അധ്യാപികയിൽ നിന്നും 14 ലക്ഷം തട്ടിയ നൈജീരിയൻ സ്വദേശി ദില്ലിയിൽ പിടിയിൽ