ലിഫ്റ്റ് ചോദിച്ച് കാറില്‍ കയറിയ ശേഷം കാറുടമയെ ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍.

കോട്ടയം: കറുകച്ചാലില്‍ ലിഫ്റ്റ് ചോദിച്ച് കാറില്‍ കയറിയ ശേഷം കാറുടമയെ ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. കൂരോപ്പട ളാക്കാട്ടൂർ സ്വദേശി നിതിന്‍ കുര്യന്‍, കങ്ങഴ സ്വദേശി അനില്‍ കെ ഉതുപ്പ് എന്നിവരെയാണ് കറുകച്ചാല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും ഈ മാസം പതിനഞ്ചാം തീയതി വൈകുന്നേരം നാലുമണിയോടെ കൂടി കറുകച്ചാൽ പ്രവർത്തിക്കുന്ന ബാറിന് മുൻവശം വച്ച് മധ്യവയസ്കന്റെ കാറിൽ ഇവർ ലിഫ്റ്റ് ചോദിച്ചു കയറുകയും, തുടർന്ന് യാത്രാ മധ്യേ മധ്യവയസ്കനെ ആക്രമിച്ച് ഭീഷണിപ്പെടുത്തി മധ്യവയസ്കന്റെ കൈവശം ഉണ്ടായിരുന്ന മോതിരവും, മൊബൈൽ ഫോണും കവർന്നെടുത്ത് മധ്യവയസ്കനെ കാറിനുള്ളില്‍ ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ച് കടന്നുകളയുകയുമായിരുന്നു. 

നരനായാട്ട് നടത്തിയിട്ട് ആഡംബര ബസിൽ ഉല്ലാസയാത്രക്ക് മുഖ്യമന്ത്രിയെ അനുവദിക്കില്ല, തെരുവിൽ നേരിടും: കെ.സുധാകരൻ

YouTube video player