സംഭവത്തിന് പിന്നിൽ സാമൂഹ്യ വിരുദ്ധരാണെന്ന് കെ.എസ്.യു ആരോപിച്ചു.

കോഴിക്കോട്: കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിലെ യൂണിയൻ ഓഫീസ് തീവച്ച് നശിപ്പിച്ചു. കോളേജിലെ യൂനിയന്‍ കെഎസ് യു പിടിച്ചെടുത്തതിനുശേഷം നവീകരിച്ച യൂനിയന്‍ ഓഫീസാണ് തീവെച്ച് നശിപ്പിക്കപ്പെട്ടതെന്ന് കെഎസ് യു നേതാക്കള്‍ പറഞ്ഞു. സംഭവത്തിന് പിന്നിൽ സാമൂഹ്യ വിരുദ്ധരാണെന്നും കെ.എസ്.യു. ആരോപിച്ചു.

ക്രിസ്തുമസ് അവധിക്ക് ശേഷം ഇന്ന് കോളേജ് തുറന്നപ്പോഴാണ് യൂണിയൻ ഓഫീസ് തീവെച്ച് നശിപ്പിച്ചത് കോളേജ് യൂണിയൻ ഭാരവാഹികളുടെ ശ്രദ്ധയിൽപ്പെട്ടത്. സംഭവത്തില്‍ കെഎസ് യു നേതാക്കള്‍ കസബ പൊലീസില്‍ പരാതി നല്‍കി. പൊലീസ് അന്വേഷണം ആരംഭിച്ചു. യൂനിയന്‍ ഓഫീസിലെ സാധനങ്ങള്‍ ഉള്‍പ്പെടെ കത്തിനശിച്ചിട്ടുണ്ട്. ചുമരുകളും കത്തിനശിച്ച നിലയിലാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് കോളേജിൽ നാളെ രാവിലെ ഒമ്പത് മുതല്‍ കെ.എസ്.യു യൂണിയൻ ഭാരവാഹികൾ ഏകദിന ഉപവാസം നടത്തും.

കുനോ ദേശീയ ഉദ്യാനത്തിലെ 'ആശ' 3 കുഞ്ഞുങ്ങളെ കൂടി പ്രസവിച്ചു; ചീറ്റ പ്രൊജക്ടിന്‍റെ വിജയമെന്ന് കേന്ദ്ര മന്ത്രി

Asianet News Live | Malayalam News Live | PM Modi | Kerala School Kalolsavam 2024 | #Asianetnews