'മെയ് 14നായിരുന്നു സംഭവം. ഭക്ഷണം കഴിച്ച് കിടപ്പുമുറിയില്‍ ഉറങ്ങുകയായിരുന്ന രതീഷിനെ ഷൈമ ആക്രമിക്കുകയായിരുന്നു.'

കോഴിക്കോട്: ഉറങ്ങുകയായിരുന്ന ഭര്‍ത്താവിനെ കൈക്കോട്ട് ഉപയോഗിച്ച് ആക്രമിച്ചെന്ന കേസില്‍ ഭാര്യ അറസ്റ്റില്‍. മണിയൂര്‍ തുറശ്ശേരിക്കടവ്പ്പാലത്തിന് സമീപം നെല്ലിക്കുന്നുമല ദ്വാരക ഹൗസില്‍ രതീഷി(48)നെ ആക്രമിച്ച സംഭവത്തില്‍ ഭാര്യ ഷൈമ(46)യെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മെയ് 14നാണ് നാടിനെ നടുക്കിയ സംഭവമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. ഭക്ഷണം കഴിച്ച് വീട്ടിലെ കിടപ്പുമുറിയില്‍ ഉറങ്ങുകയായിരുന്ന രതീഷിനെ വൈകിട്ട് 4.30ന് ഷൈമ ആക്രമിക്കുകയായിരുന്നു. കൈക്കോട്ട് ഉപയോഗിച്ച് തുടര്‍ച്ചയായുള്ള അടിയേറ്റ് തലയോട്ടിക്ക് സാരമായി പരുക്കേറ്റ രതീഷിനെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിയെ തുടര്‍ന്ന് തലയോട്ടിയുടെ മുന്‍ഭാഗത്ത് ക്ഷതമേല്‍ക്കുകയും രക്തം കട്ടപിടിക്കുകയും ചെയ്തിരുന്നു. മുതുകിലും സാരമായി പരുക്കേറ്റു. തലയില്‍ നാല് തുന്നലിട്ടിരുന്നുവെന്നും പൊലീസ് അറിയിച്ചു. 

ഷൈമ മാനസിക വൈകല്യം നേരിടുന്നയാളാണെന്നാണ് ലഭിക്കുന്ന സൂചന. നടപടികള്‍ പൂര്‍ത്തിയാക്കി പയ്യോളി മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇവരെ മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റിയെന്നും പൊലീസ് പറഞ്ഞു.

നിയമ വിദ്യാര്‍ഥിനി പത്താം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കി; മരിച്ചത് ഐഎഎസ് ഉദ്യോഗസ്ഥരുടെ മകള്‍

YouTube video player