കോഴിക്കോട്: കുറ്റ്യാടി വനത്തിനിൽ നായാട്ടിന് പോയ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ സുഹൃത്തിനെ അറസ്റ്റ് ചെയ്തു. ഇന്ദിരാ നഗർ സ്വദേശി റഷീദാണ് മരിച്ചത്. റഷീദിനൊപ്പം നായാട്ടിന് പോയ സുഹൃത്ത് ലിപിനാണ് പൊലീസ് പിടിയിലായത്. റഷീദിന്റെ തോക്കിൽ നിന്നല്ല, മറിച്ച് ലിപിന്റെ തോക്കിൽ നിന്നാണ് വെടിപൊട്ടിയതെന്ന് വ്യക്തമായതിന് പിന്നാലെയാണ് അറസ്റ്റ്.

ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. അയൽവാസിയും സുഹൃത്തുമായ ലിപിൻ മാത്യുവിനൊപ്പമാണ് റഷീദ്‌ നായാട്ടിനായി കുറ്റ്യാടി പുള്ളിപ്പാറ വനത്തിലേക്ക് പോയത്. റഷീദ്‌ കുഴിയിൽ വീണെന്നും കയ്യിൽ ഉണ്ടായിരുന്ന നടൻ തോക്കിൽ നിന്ന് വെടി പൊട്ടി മരണം സംഭവിച്ചെന്നുമാണ് ലിപിൻ പൊലീസിന് ആദ്യം നൽകിയ മൊഴി. 

എന്നാൽ ലിപിന്‍റെ തോക്ക് റഷീദിന്‍റെ കൈയില്‍ ഉണ്ടായിരുന്നത്. ഇതോടെ മരണത്തിൽ ദുരൂഹത ഉണ്ടന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ബഷീറിന്റെ കയ്യിൽ ഉണ്ടായിരുന്ന ലിപിന്‍റെ തോക്ക് കളളത്തോക്കെന്ന്  പൊലീസ് നടത്തിയ പരിശോധനയിൽ വ്യക്തമായി. ഈ തോക്ക് ലിപിൻ സ്വന്തമായി ഉണ്ടാക്കിയതെന്നാണ് പൊലീസ്  നിഗമനം. വനം വകുപ്പും സംഭവത്തിൽ അന്വേഷണം തുടങ്ങി.