25 പവനോളം സ്വർണാഭരണങ്ങൾ വീട്ടിൽ നിന്നും നഷ്ടമായിട്ടുണ്ട്. കഴിഞ്ഞ വെളളിയാഴ്ച്ച സമാന രീതിയിൽ മറ്റൊരു സ്ത്രീയും സമീപ പ്രദേശത്ത് കൊല്ലപ്പെട്ടിരുന്നു. 

മലപ്പുറം: മലപ്പുറം തവനൂരിൽ ഒറ്റയ്ക്ക് താമസിച്ച് വരികയായിരുന്ന വയോധികയെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. കടകശ്ശേരി സ്വദേശി ഇയ്യാത്തുട്ടിയാണ് മരിച്ചത്. മോഷണശ്രമത്തിനിടെ തലക്കടിച്ച് കൊലപ്പെടുത്തിയതാകാമെന്നാണ് പ്രാഥമിക വിവരം. 25 പവനോളം സ്വർണാഭരണങ്ങൾ വീട്ടിൽ നിന്നും നഷ്ടമായിട്ടുണ്ട്. കഴിഞ്ഞ വെളളിയാഴ്ച്ച സമാന രീതിയിൽ മറ്റൊരു സ്ത്രീയും സമീപ പ്രദേശത്ത് കൊല്ലപ്പെട്ടിരുന്നു. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona