സംഭവം അറിഞ്ഞെത്തിയ പൊലീസാണ് ദേവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ദേവ് അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.
ആഗ്ര: 'റാം റാം' എന്ന് അഭിസംബോധന ചെയ്തതിന് മറുപടി നൽകാത്തതിനെ തുടർന്ന് വിദേശപൗരനെ കുത്തി പരിക്കേൽപ്പിച്ച് യുവാവ്. ലാത്വിയൻ പൗരനായ ദേവ് വാട്ര എന്നയാളാണ് ആക്രമിക്കപ്പെട്ടത്. രാധകുണ്ടയിലെ ഖജൂര്‍ ഘട്ടില്‍ പ്രാര്‍ത്ഥന നടക്കുന്നതിനിടെ ചൊവ്വാഴ്ച രാവിലെയാണ് ആക്രമണം നടന്നത്. സംഭവത്തിൽ റിഷി എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവ ദിവസം ദേവിനെ റാം റാം എന്ന് റിഷി അഭിസംബോധന ചെയ്തുവെങ്കിലും മറുപടി ലഭിച്ചില്ല. എന്നാൽ വീണ്ടും റിഷി ഇക്കാര്യം പറഞ്ഞ് ദേവിനെ സമീപിച്ചു. ഇതോടെ ശല്യം സഹിക്ക വയ്യാതെ ദേവ്, റിഷിയുടെ കരണത്തടിക്കുകയായിരുന്നു.
ഇതില്‍ കുപിതനായ ഇയാൾ ദേവിനെ കത്തിക്ക് കുത്തുകയായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥനായ ഇന്ദര്‍ജിത് സിങ് പറഞ്ഞു. സംഭവം അറിഞ്ഞെത്തിയ പൊലീസാണ് ദേവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ദേവ് അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.
